മന്‍സൂര്‍ അലിഖാന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായി പ്രതികരിച്ച് നടി തൃഷ. താന്‍ അതിനെ അപലപിക്കുന്നുവെന്നും ഇനി ഒരിക്കലും മന്‍സൂര്‍ അലിഖാനൊപ്പം അഭിനയിക്കുകയില്ലെന്നും നടി പറഞ്ഞു.
അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍, ലിയോയില്‍ തൃഷയ്ക്കൊപ്പം സ്ക്രീന്‍ പങ്കിടാന്‍ അവസരം ലഭിക്കാത്തതിനെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ മന്‍സൂര്‍ അലിഖാന് നടത്തിയിരുന്നു. മുന്‍പൊരു സിനിമയില്‍ ഖുശ്ബുവിനെ കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാന്‍ പറ്റിയില്ലെന്നും താന്‍ ചെയ്ത സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയില്‍ ഇല്ലായെന്നുമായിരുന്നു മന്‍സൂര്‍ അലി പറഞ്ഞിരുന്നത്.
A recent video has come to my notice where Mr.Mansoor Ali Khan has spoken about me in a vile and disgusting manner.I strongly condemn this and find it sexist,disrespectful,misogynistic,repulsive and in bad taste.He can keep wishing but I am grateful never to have shared screen…
— Trish (@trishtrashers) November 18, 2023
‘മന്‍സൂര്‍ അലിഖാന് എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയില്‍ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാന്‍ ഇടയായി. ഞാന്‍ അതില്‍ ശക്തമായി അപലപിക്കുകയാണ്. ലൈംഗിക, അനാദരവ്, സ്ത്രീവിരുദ്ധത എന്നിങ്ങനെയുള്ള മോശം അഭിരുചികളുള്ള ഒരാളുടെ പ്രസ്താവനയാണത്. ഇയാള്‍ക്കൊപ്പം ഒരിക്കലും സ്ക്രീന്‍ സ്പേസ് പങ്കിടാത്തതില്‍ ഞാന്‍ ഇപ്പോള്‍ സന്തോഷവതിയാണ്. എന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അതൊരിക്കലും സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തും. അയാളെ പോലുള്ളവര്‍ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്’ എന്നാണ് തൃഷ ട്വിറ്ററില്‍ കുറിച്ചത്.
Recent Comments