സേതുവിന്റെ തിരക്കഥയില്‍ ദീപു കരുണാകരന് സംവിധാനം ചെയ്യുന്നു. തിരുവരവേല്‍പ്പ് എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ഇത് ആദ്യമായിട്ടാണ് സേതുവും ദീപുവും ഒന്നിക്കുന്നത്.
നിലവില്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടിയ റോബിന് ബസ്സാണ് ചിത്രത്തിന്റെ പ്രമേയം. അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുമായി ഒടിത്തുടങ്ങിയ റോബിന് ബസ്സിനെ വഴിനീളെ തടഞ്ഞ് മോട്ടോര്‍ വകുപ്പ് പിഴ ഈടാക്കിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തിരുവരവേല്‍പ്പ് ഒരുങ്ങുന്നതും.
1989 ല്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന് അന്തിക്കാട് ഒരുക്കിയ ചലച്ചിത്രമായിരുന്നു വരവേല്‍പ്പ്. നാട്ടില്‍ സ്വന്തമായൊരു ബസ് സര്‍വീസ് തുടങ്ങിയ മുരളിയെന്ന (മോഹന്‍ലാല്‍ അഭിനയിച്ച കഥാപാത്രം) യുവാവിന് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളാണ് വരവേല്‍പ്പിന്റെയും ഇതിവൃത്തം. മുന്‍ പ്രധാനമന്ത്രി വാജ്പേയ്യും വരവേല്‍പ്പ് എന്ന സിനിമയെ തന്റെ പ്രസംഗത്തിനിടയില്‍ പരാമര്‍ശിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും സമാനമായ സാഹചര്യമാണ് ഒരു തൊഴിലുടമയ്ക്ക് നേരിടേണ്ടിവരുന്നത്. ഈ പശ്ചാത്തലത്തിലാണ് തിരുവരവേല്‍പ്പ് എന്ന ചിത്രത്തിന് പ്രശസ്തി ഏറുന്നതും.
തിരുവരവേല്പ്പിന്റെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണെന്ന് ദീപു കാന്‍ ചാനലിനോട് പറഞ്ഞു. കാസ്റ്റിംഗ് ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും അതിനുശേഷമേ ഉണ്ടാകൂ. ദീപു പറഞ്ഞു.
Recent Comments