മലയാള സിനിമ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസിയുടെ ആടു ജീവിതം. ബെന്യാമിന്റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി വര്‍ഷങ്ങളുടെ പരിശ്രമങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമൊടുവില്‍ ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് നടന് പൃഥ്വിരാജ്. നവംബര്‍ മുപ്പത് 4 മണിക്ക് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിക്കും. ഇതോടൊപ്പം ചിത്രത്തിന്റെ നാള്‍വഴിയെ കുറിച്ചുള്ള വീഡിയോയും പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
2018 ഫെബ്രുവരിയില്‍ പത്തനംതിട്ടയിലായിരുന്നു ആടുജീവിതം ചിത്രീകരണത്തിന്റെ തുടക്കം. അതേ വര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു. പിന്നീട് 2020ലും ജോര്‍ദാനില്‍ ചിത്രീകരണം നടന്നു. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരണം തടസ്സപ്പെട്ടു. 2022 ഏപ്രിലില്‍ സഹാറ, അള്‍ജീരിയ എന്നിവിടങ്ങളില്‍ അടുത്ത ഘട്ടം ചിത്രീകരണം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിക്കപ്പെട്ട കര്‍ഫ്യൂ ഒരിക്കല്‍ക്കൂടി ചിത്രീകരണത്തെ തടസ്സപ്പെടുത്തിയെങ്കിലും മെയ് മാസം ജോര്‍ദാനില്‍ ഷൂട്ടിങ്ങ് പുനരാരംഭിച്ചു. 2022 ജൂലൈയില്‍ ചിത്രീകരണം പൂര്‍ത്തികരിച്ചു.
‘പ്രതീക്ഷയെ പുനര്‍ നിര്‍വചിക്കുന്നു’ എന്ന ടാഗ് ലൈനും വീഡിയോയില്‍ കാണാം. നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിനായി സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത്. അമല പോള്‍ ആണ് നായിക. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും കെ.യു. മോഹനന് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.
Recent Comments