സുരേഷ് ഗോപിയും ബിജുമേനോനും മത്സരിച്ചഭിനയിച്ച് തീയേറ്ററുകളില്‍ വമ്പന്‍ വിജയം നേടിയ ഗരുഡന് ഇന്ന് മുതല്‍ ആമസോണ്‍ പ്രൈമിലും. നവംബര്‍ 3 ന് വെള്ളിത്തിരയിലെത്തിയ ഗരുഡന് വലിയ വിജയം നേടിയിരുന്നു. നീതിക്കും നിയമത്തിനും വേണ്ടി പോരാടുന്ന ഒരു പോലീസ് ഓഫീസറുടെയും കോളേജ് പ്രൊഫസറുടെയും ജീവിതകഥയാണ് സിനിമയുടെ കാതല്‍.
കേരള ആംഡ് പോലീസിന്റെ കമാന്റന്റ് ഹരീഷ് മാധവനെ സുരേഷ് ഗോപിയും നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷം ബിജുമേനോനും അവതരിപ്പിച്ചത്. നിഷാന്ത് ഒരു നിയമപ്രശ്നത്തില്‍ അകപ്പെടുന്നതുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ ചുരുളഴിയുന്നത്.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അരുണ്‍ വര്‍മ്മയാണ്. വന്‍ വിജയം നേടിയ ആഞ്ചാംപാതിരയ്ക്കുശേഷം മിഥുന് മാനുവല്‍ തോമസ് തിരക്കഥ രചിച്ച ചിത്രം കൂടിയാണ് ഗരുഡന്.
Recent Comments