ഇന്ന് തൊടുപുഴയില്‍വച്ചാണ് ഹണിറോസിനെ കണ്ടത്. MyG ഷോറൂമിന്റെ ഉദ്ഘാടനം കഴിഞ്ഞ് തിരിച്ച് ഹോട്ടലിലെത്തിയതായിരുന്നു ഹണി. ഒപ്പം അച്ഛനുമുണ്ടായിരുന്നു. അവിടെവച്ച് ഹണിയുടെ കുറെ മനോഹരങ്ങളായ ചിത്രങ്ങള്‍ പകര്‍ത്തി. ഒരു ഫോട്ടോഗ്രാഫര്‍ക്ക് ഹണി മികച്ചൊരു മോഡലാണ്. പോസ് ചെയ്യാന്‍ ആവശ്യപ്പെടേണ്ട. അത് അളവിലും പാകത്തിലും അവര്‍ തന്നെ നല്കിക്കൊണ്ടിരിക്കും.
ബ്ലാക്ക് ആന്റ് വൈറ്റ് ഷേഡിലുള്ള ഒരു ഗൗണാണ് ഹണി ധരിച്ചിരുന്നത്. ആ വേഷത്തില്‍ അവര്‍ അതീവസുന്ദരിയായി കാണപ്പെട്ടു. പെരുമ്പാവൂരിലുള്ള സിന്‍ഡ്രല്ല ബോട്ടിക്കാണ് ഹണിക്കുവേണ്ടി ആ വസ്ത്രം ഡിസൈന്‍ ചെയ്തതും.
ഹണി അഭിനയിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രമായ റേച്ചലിനെ കുറിച്ചാണ് ഫോട്ടോസെക്ഷന് കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെ അവര്‍ സംസാരിച്ചത്.
‘നാളെ എറണാകുളത്തേയ്ക്ക് വരും. മൂന്നാം തീയതി ആതിരപ്പള്ളിയിലാണ് റേച്ചലിന്റെ സെക്കന്റ് ഷെഡ്യൂള്‍ ആരംഭിക്കുന്നത്. ഒരു ദിവസത്തെ ഷൂട്ടാണ് അവിടെ പ്ലാന്‍ ചെയ്തിരിക്കുന്നത്. അതിനുശേഷം നെല്ലിയാമ്പതിയിലേയ്ക്ക് ഷിഫ്റ്റ് ചെയ്യും. കാടിന്റെ പോര്‍ഷനുകള്‍ ചിത്രീകരിക്കുന്നത് അവിടെയാണ്. എനിക്ക് ഏറെ പ്രതീക്ഷയുള്ള കഥാപാത്രമാണ് അതിലെ ടൈറ്റില്‍ കാരക്ടര്‍.’ ഹണി പറഞ്ഞു.
സെപ്തംബര്‍ 15 നാണ് റേച്ചലിന്റെ ഫസ്റ്റ് ഷെഡ്യൂള്‍ പാലക്കാട്ട് ആരംഭിച്ചത്. നവാഗതയായ ആനന്ദിനി ബാലയാണ് സംവിധായിക. ഹണിയെ കൂടാതെ കലാഭവന്‍ ഷാജോണ്‍, ജാഫര്‍ ഇടുക്കി, സലിംകുമാര്‍ എന്നിവരും താരനിരയില്‍ ഉണ്ട്. ബാദുഷയും ഷിനോയ് മാത്യുവും എബ്രിഡ് ഷൈനും ചേര്‍ന്നാണ് റേച്ചല്‍ നിര്‍മ്മിക്കുന്നത്.
Recent Comments