നാട്ടില്‍ ഇപ്പോള്‍ തട്ടി കൊണ്ട് പോകല്‍ സജീവമായപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ഘാതകന്മാര് ജനനം കൊണ്ടിരിക്കുകയാണ്. നടന് വിജയകാന്താണ് ഇത്തവണ അവരുടെ ഇര. വിജയകാന്ത് മരിച്ചു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ പടര്‍ത്തുകയാണ് അത്തരക്കാര്‍.
ഈ വാര്‍ത്തയുടെ സത്യാവസ്ഥ കാന്‍ ചാനല്‍ വിളിച്ച് അന്വേഷിച്ചു. അദ്ദേഹം ആശുപത്രി വാസത്തിലാണെങ്കിലും ഇതുവരെ ജീവന് അപായമൊന്നുമില്ല. ഇപ്പോള്‍ വിജയകാന്തിന്റെ ഭാര്യ മരണ വാര്‍ത്ത നിഷേധിച്ച് രംഗത്ത് വന്നിട്ടുണ്ട്. വിജയകാന്തിന്റെ തന്നെ ഫേസ്ബുക്കില്‍ പേജിലെ വീഡിയോയിലൂടെയാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് എന്ന ആഹ്വാനവുമായി രംഗത്ത് വന്നത്. ഒരു രാഷ്ട്രീയക്കാരന് എന്നതിന് ഉപരി അദ്ദേഹത്തിലെ കലാകാരനെയെങ്കിലും പൊതുസമൂഹം മാനിക്കണം.
സോഷ്യല്‍ മീഡിയയിലേക്ക് കാലും നീട്ടി ഇരിക്കുന്നവരാണ് ഇത്തരം വ്യാജ വാര്‍ത്തകളുടെ പ്രചാരത്തിന് പിന്നില്‍. എന്തും ആഘോഷമാക്കാനുള്ള വ്യഗ്രതയാണ് ഇവരുടെ പ്രേരണ. ഇത് ആദ്യമായല്ല ഇങ്ങനെ കലാകാരന്മാരെ കൊന്നുതിന്നുന്നത്. ഭാഷാ ദേദമന്യേ എല്ലായിടത്തും കലാകാരന്മാര്ക്കും അറിയെപ്പെടുന്ന വ്യക്തിത്വങ്ങള്‍ക്കും ഈ ദുര്‍ഗതി സംഭവിക്കുന്നു. ഈ അടുത്ത് മലയാളത്തിലെ രാജു എന്ന നടനും സമാനമായ അനുഭവം നേരിടേണ്ടി വന്നു.
1990 കാലഘട്ടങ്ങളില്‍ രജനികാന്ത്, കമല്ഹാസന് എന്നിവരോടൊപ്പം ഒരേ താരപദവി അലങ്കരിച്ചിരുന്ന സൂപ്പര്‍ താരവുമായിരുന്നു വിജയകാന്ത്. 150ലേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കോളിവുഡ് സിനിമാലോകത്ത് മിനി ജെയിംസ് ബോണ്ട് എന്ന് വാഴ്ത്തപ്പെട്ട വിജയകാന്ത് ആക്ഷന്‍ സാഹസിക ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് ചെയ്യാന്‍ തുടങ്ങിയതോടെയാണ് ക്യാപ്റ്റന്‍ എന്ന പേരില്‍ അറിയപ്പെട്ട് തുടങ്ങിയത്.
ചെറിയ ബജറ്റിലുള്ള സിനിമകള്‍ ചെയ്ത് സാമ്പത്തിക വിജയം നേടുന്നതായിരുന്നു വിജയകാന്തിന്റെ രീതി. കരിയര്‍ പരിശോധിക്കുമ്പോള്‍ വലിയ പ്രൊഡക്ഷന്‍ ഹൗസുകളൊന്നും വിജയകാന്തിനെ വെച്ച് സിനിമകള്‍ ചെയ്തിരുന്നില്ല. എന്നാല്‍ ഇതൊന്നും നടനെ ബാധിച്ചില്ല. നിര്‍മാതാക്കളോട് എപ്പോഴും അനുഭാവത്തോടെയാണത്രെ വിജയകാന്ത് പെരുമാറിയത്. പ്രതിഫലക്കാര്യത്തില്‍ നടന് ശാഠ്യം പിടിച്ചിരുന്നില്ല.
ഒരു സൂപ്പര്‍താരത്തിലുപരി സാമൂഹിക പ്രതിബദ്ധത കൈമുതലായി കൊണ്ടുനടന്നിരുന്ന ഒരു നടന് കൂടിയായിരുന്നു വിജയകാന്ത്. തമിഴിലെ ടോപ്പ് സ്റ്റാറായി ഇരിക്കവെയാണ് വിജയകാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. സ്വന്തമായി പാര്‍ട്ടി തുടങ്ങാന്‍ പണമില്ലാത്തതിനാല്‍ സ്വത്തുക്കള്‍ വിറ്റ് രാഷ്ട്രീയജീവിതത്തിന് അടിത്തറ പാകി. സഹായം ചോദിച്ച് വരുന്നവരെ അദ്ദേഹം നിരാശപ്പെടുത്തി അയക്കാറില്ല. വിജയകാന്തിന്റെ ജനപിന്തുണ രാഷ്ട്രീയത്തിലും അദ്ദേഹത്തിന് വലിയ വിജയങ്ങള്‍ നേടികൊടുത്തു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് വിജയകാന്ത് എംഎല്‍എയാവുകയും അദ്ദേഹത്തിന്റെ കക്ഷി പത്ത് ശതമാനം വോട്ട് നേടുകയും ചെയ്തു. കഴിഞ്ഞ നവംബര്‍ 18നാണ് നടനെ മിയോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Recent Comments