മലയാളത്തിലെ ഇതിഹാസ സംവിധായകര്‍ക്കൊപ്പമെല്ലാം സിനിമകള്‍ ചെയ്യാന്‍ തുടക്കകാലത്ത് തന്നെ അവസരം ലഭിച്ച നടനാണ് അശോകന്. എന്നാല്‍ ഇതുവരെയും അദ്ദേഹത്തിന് അവാര്‍ഡുകളൊന്നും കിട്ടിയിട്ടില്ല. ആദ്യ സിനിമയായ പെരുവഴിയമ്പലത്തിന് ശേഷം അദ്ദേഹത്തിന്റെ ശ്രദ്ധേയമായൊരു വേഷമായിരുന്നു അടൂരിന്റെ അനന്തരത്തിലേത്. അനന്തരത്തിലെ പ്രകടനത്തിന് തന്നെ മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലേക്ക് പരിഗണിച്ചിരുന്നുവെങ്കിലും ഒരു മാധ്യമ പ്രവര്ത്തകന് പേര് വെട്ടിക്കളഞ്ഞു എന്ന് അശോകന് പറയുന്നു. കാന്‍ ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് അശോകന്റെ ഈ വെളിപ്പെടുത്തല്‍.
‘അനന്തരം എന്ന ചിത്രത്തിലെ പ്രകടനത്തെ മുന്‍നിര്‍ത്തി എന്നെ സംസ്ഥാന അവാര്‍ഡിന് പരിഗണിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം എന്റെ പേര് വെട്ടിക്കളയുകയായിരുന്നു. അതിന് കാരണം കേരളത്തിലെ ഒരു പ്രമുഖ പത്രപ്രവര്‍ത്തകനാണ്. ഇക്കാര്യം ഞാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ ഇന്നും ഉറച്ച് നില്ക്കുന്നു. അദ്ദേഹം ജീവിച്ചിരിപ്പുണ്ട്. പേര് പറയുന്നില്ല. ഞാനുമായി അദ്ദേഹത്തിന് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല.’ അശോകന് തുടര്‍ന്നു.
‘ജൂറിയില്‍ അദ്ദേഹവും ഉണ്ടായിരുന്നു. എനിക്ക് തരരുത് എന്ന് അദ്ദേഹം വാദിച്ചു. അതിന് മുമ്പും ഞങ്ങള്‍ തമ്മില്‍ പരിചയം ഉണ്ടായിരുന്നു. എന്താണ് തനിക്ക് അവാര്‍ഡ് നിഷേധിച്ചതിന് പിന്നിലെ കാരണം എന്ന് ഇതുവരെ വ്യക്തമല്ല. ചിലര്‍ക്ക് നമ്മളോട് അകാരണമായിട്ട് വിരോധമുണ്ടാകും. അതാകാം കാരണം. ഒരു വിധത്തിലുമുള്ള അഭിപ്രായ വ്യത്യാസങ്ങളും ഞങ്ങള്‍ തമ്മില്‍ ഉണ്ടായിട്ടില്ല. അറിവില്ലായ്മ കൊണ്ട് അന്ന് എന്തെങ്കിലും പറഞ്ഞതായി എനിക്ക് ഓര്‍മ്മയുമില്ല. അന്നേ പുള്ളി നല്ല പ്രായമുള്ള ആളായിരുന്നല്ലോ.’
‘അദ്ദേഹത്തിന്റെ ബോസാണ് എന്നോട് ഇക്കാര്യം പറയുന്നത്. അതുകൊണ്ട് അത് സത്യമായിരിക്കും. ആ പറഞ്ഞ ആള് മരിച്ചുപോയി. പിന്നീട് അദ്ദേഹത്തോട് കാരണം ചോദിക്കാന്‍ പോയിട്ടില്ല. അതിന് ശേഷം വളരെ കുറച്ച് മാത്രമേ അദ്ദേഹത്തെ ഞാന്‍ കണ്ടിട്ടുള്ളു.’
‘അവാര്‍ഡ് പ്രഖ്യാപനത്തിന്റെ തലേ ദിവസം അവാര്‍ഡ് ഉണ്ടെന്ന് കേട്ടപ്പോള്‍ സന്തോഷം തോന്നി. പക്ഷേ പിറ്റെ ദിവസം പ്രഖ്യാപിച്ചപ്പോള്‍ എനിക്ക് അവാര്‍ഡ് ഇല്ലായിരുന്നു. പക്ഷേ ക്രിട്ടിക്സിന്റെ ആ വര്‍ഷത്തെ അവാര്‍ഡ് എനിക്കായിരുന്നു.’ അശോകന് പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം കാണാം:
Recent Comments