പൃഥ്വിരാജും കജോളും ഒരുമിച്ചുള്ള ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന സര്‍സമീന്റെ ഷൂട്ടിങ്ങിനിടയില്‍ എടുത്ത ചിത്രമാണ് ഇത്. മുംബൈ ഫിലിം സിറ്റിയില്‍ വെച്ചുള്ളതാണ് ചിത്രം.
ബൊമന്‍ ഇറാനിയുടെ മകന് കെയോസ് ഇറാനിയാണ് ചിത്രത്തിന്റെ സംവിധായകന്. ഇവരെ കൂടാതെ സെയ്ഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും മകന് ഇബ്രാഹിം അലി ഖാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് സര്‍സമീന്‍. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
ബഡേ മിയാന്‍ ഛോട്ടേ മിയാനാണ് പൃഥ്വി ഒടുവില്‍ അഭിനയിച്ച ഹിന്ദി ചിത്രം. വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ കബീര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. റാണി മുഖര്‍ജിയ്ക്കു നായകനായി അയ്യാ എന്ന സിനിമയിലൂടെയായിരുന്നു പൃഥ്വി ബോളിവുഡിലേക്ക് എത്തുന്നത്. പിന്നീട് ഔറങ്കസേബ്, നാം ഷബാന എന്നീ ത്രില്ലര്‍ ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു.
ഗുരുവായൂരമ്പല നടയിലിന്റെ തേര്‍ഡ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിട്ടാണ് പൃഥ്വി ഹിന്ദി ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തിരിക്കുന്നത്. ഡിസംബര്‍ അവസാനംവരെ ഹിന്ദി ചിത്രത്തിന്റെ തിരക്കുകളിലായിരിക്കും പൃഥ്വി. അതിനുശേഷം എമ്പുരാന്റെ ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കും. അമേരിക്കയിലും ലണ്ടനിലാണ് രണ്ടാം ഷെഡ്യൂളുകള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.
Recent Comments