പ്രണയവസന്തം സമ്മാനിച്ച് ‘അടിയന്തരാവസ്ഥക്കാലത്തെ അനുരാഗ’ത്തിലെ ആദ്യ ഗാനം പിറത്തിറങ്ങി. സംവിധായകന് ആലപ്പി അഷ്റഫ് ഒരുക്കിയ ചിത്രത്തിലെ ഗാനമാണ് ഇപ്പോള്‍ സമുഹമധ്യമങ്ങളില് തരംഗമായിരിക്കുന്നത്. യുവഗായകരായ നജീം അര്‍ഷാദ്, ശ്വേതാമോഹന്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ടൈറ്റസ് ആറ്റിങ്ങല്‍ രചന നിര്‍വ്വഹിച്ച ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ടി.എസ് ജയരാജാണ്. കെ.പി.എ.സിയില്‍ ദേവരാജന്‍ മാസ്റ്റര്‍ക്ക് മുന്‍പ്, ആദ്യത്തെ സംഗീത സംവിധായകാനായ രാമസ്വാമി ഭാഗവതരുടെ ചെറുമകനാണ് ടി.എസ് ജയരാജ്.
‘ഇന്നത്തെ ന്യൂജന്‍ തലമുറക്ക് അഞ്ചു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ടെലിവിഷനോ മൊബൈലോ ഇല്ലാത്ത ആ കാലത്ത് കത്തുകളിലൂടെയുള്ള പ്രണയവും അവരുടെ വേദനകളും പങ്കിട്ടിരുന്ന ആ കാലഘട്ടത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ഇതൊരു രാഷ്ട്രീയ സിനിമയല്ല എന്നാല്‍, കഥ കടന്നു പോകുമ്പോള്‍, കാലഘട്ടത്തിന്റെ ഇത്തരം ചില സൂചനകള്‍ ഇതില്‍ കാണാം.’ ആലപ്പി അഷ്റഫ് പറയുന്നു.
പാട്ടുകള്‍ക്ക് എന്നും പ്രാധാന്യം കല്പിക്കുന്ന സംവിധായകന്, ഈ ചിത്രത്തിലും ചില പ്രത്യേകതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലെ മൂന്നു ഗാനങ്ങള്‍ മൂന്നു സംഗീത സംവിധായകരാണ് ഒരുക്കിയിരിക്കുന്നത്. അഫസല്‍ യൂസഫിന്റെ സംഗീതത്തില്‍ ശ്രേയാ ഘോഷാല്‍ ഈ സിനിമയ്ക്ക് വേണ്ടി ആദ്യമായി ബൈബിള്‍ വചനങ്ങള്‍ ചേര്‍ത്ത കൃസ്ത്യന്‍ ഭക്തിഗാനം പാടിയിരിക്കുന്നു. കാലാതീതമായി നിലനില്ക്കുവാന് സാധ്യതയുള്ളതാണ് ഈ കൃസ്ത്യന്‍ ഭക്തിഗാനം. അതുപോലെ തന്നെ എ.ജെ. ആന്റണി ഒരുക്കിയിരിക്കുന്ന യേശുദാസിന്റെ ഗാനവും.
ഒലിവ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കുര്യച്ചന് വാളക്കുഴി, ടൈറ്റസ് ആറ്റിങ്ങല്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. പുതുമുഖങ്ങളായ നിഹാലും ഗോപികയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തില്‍ ‘കുരിശിങ്കല്‍ അച്ചന്’ എന്ന കഥാപാത്രത്തെ സഭയുടെ അനുവാദത്തോടെ അവതരിപ്പിച്ചിട്ടുള്ളത്, ഫാദര്‍ പോള്‍ അമ്പുക്കന് എന്ന വൈദികനാണ്. ഹാഷിം ഷാ, കൃഷ്ണ തുളസീഭായ്, കലാഭവന്‍ റഹ്മാന്, ഉഷ, ആലപ്പി അഷറഫ്, ഫെലിസിറ്റാ, പ്രിയന് വാളക്കുഴി, അനന്തു കൊല്ലം, ജെ.ജെ. കുറ്റിക്കാട്ട്, മുന്ന, നിമിഷ, റിയ കാപ്പില്‍, അഡ്വ: സലില്‍ നാരായണന് തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
കഥ, ഗാനങ്ങള്‍, ടൈറ്റസ് ആറ്റിങ്ങല്‍, ഛായാഗ്രഹണം ബി.ടി. മണി, എഡിറ്റിംഗ് എല്‍. ഭൂമിനാഥന്‍, കലാസംവിധാനം സുനില്‍ ശ്രീധരന്, മേക്കപ്പ് സന്തോഷ് വെണ്‍പകല്‍, കോസ്റ്റ്യൂം ഡിസൈന്‍ തമ്പി ആര്യനാട്, ലൈന്‍ പ്രൊഡ്യൂസര്‍ എ. കബീര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രതാപന് കല്ലിയൂര്‍, പി.ആര്.ഒ പി.ആര്.സുമേരന്‍. ഫോട്ടോ ഹരി തിരുമല.
Recent Comments