സംവിധായകന് ആദിക് രവിചന്ദ്രനും നടന് പ്രഭുവിന്റെ മകള്‍ ഐശ്വര്യ പ്രഭുവും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. ചെന്നൈയില്‍ നടന്ന വിവാഹത്തില്‍ വിശാല്‍, അജിത് കുമാര്‍, ദുല്‍ഖര്‍ സല്മാന്, മണിരത്നം, ലിസി തുടങ്ങിയ വലിയ താരനിര തന്നെ അണിനിരന്നിരുന്നു.
2015ല്‍ തൃഷ ഇല്ലാനാ നയന്‍താര എന്ന സിനിമയിലൂടെയാണ് ആദിക് സംവിധാന രംഗത്തെത്തിയത്. അടുത്തിടെ ഇറങ്ങിയ മാര്‍ക്ക് ആന്റണി എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിലൂടെ ഹിറ്റ് സംവിധായകനായി ആദിക് മാറി. അജിത് കുമാറിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് ആദിക്.
2009ലായിരുന്നു ഐശ്വര്യയുടെ ആദ്യ വിവാഹം. പ്രഭുവിന്റെ സഹോദരി തേന്മൊഴിയുടെ മകനായിരുന്നു ഐശ്വര്യയുടെ ആദ്യഭര്‍ത്താവ്. എന്നാല്‍ പിന്നീട് ഇരുവരും വിവാഹമോചിതരായി.
Recent Comments