ടോമിന് സജിയുടെ സംവിധാനത്തില്‍ ഹാപ്പി ബര്‍ത്തഡേ എന്ന ഷോര്‍ട്ട് ഫിലിം സൈന മൂവീസ് യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഡ്രീമേഴ്സ് യുണൈറ്റഡ് തോട്ട്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശിവയും അനുശ്രയ രാജനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ആഘോഷത്തിന്റെയും ആനന്ദത്തിന്റെയും അടയാളപ്പെടുത്തലാണ് സാധാരണ ഗതിയില്‍ ഹാപ്പി ബര്‍ത്ത്ഡേ എന്ന പ്രയോഗം. എന്നാല്‍ ഈ ഷോര്‍ട്ട് ഫിലിമില്‍ ഈ പ്രയോഗത്തിന് വേറൊരു മാനം കൈവരുന്നു. ഉടനീളം ഉദ്വേഗം ഉണര്‍ത്തുന്ന രീതിയിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഇതിനെയൊരു ഷോര്‍ട്ട് ഫിലിമിനെക്കാള്‍ ഉപരി ഒരു കലാസൃഷ്ടി എന്ന നിലയിലാണ് സംവിധായകന് നോക്കി കാണുന്നത്. അതുകൊണ്ട് തന്നെ ഒരു സിനിമയുടെ സാങ്കേതിക നിലവാരത്തിലാണ് ‘ഹാപ്പി ബര്‍ത്ത്ഡേ’ അണിയിച്ച് ഒരുക്കിയിരിക്കുന്നത്.
നായകനായ ശിവയും സംവിധായകനായ ടോമിനും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കഥയുടെ ഒരു അംശം മാത്രമേ ഷോര്‍ട്ട് ഫിലിമാക്കിയിട്ടുള്ളു. യഥാര്‍ത്ഥ കഥയുടെ സത്ത പ്രതിഫലിപ്പിക്കുന്നതാണ് ഈ ഷോര്‍ട്ട് ഫിലിം. അതിനാല്‍ തന്നെ ഇതിന്റെ പ്രീക്വലും സീക്വലുമെല്ലാം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ അവര്‍ ശ്രമം തുടങ്ങി കഴിഞ്ഞു.
5 ദിവസം തൊടുപുഴയില്‍ ഒരു റിസോര്‍ട്ടിലായിരുന്നു ചിത്രീകരണം നടന്നത്. 40-ല്‍ അധികം പേര് ഈ ഷോര്‍ട്ട് ഫിലിമിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 6 മാസം നീണ്ടു നിന്ന പോസ്റ്റ് പ്രൊഡക്ഷനില്‍ ഷോര്‍ട്ട് ഫിലിമിന്റെ ക്വാളിറ്റി ഉറപ്പ് വരുത്തി.
ലണ്ടന്‍ ഫിലിം അക്കാഡമിയില്‍ ഉന്നത പഠനം നടത്തുന്ന ടോമിന് അവിടെയും ‘ഹാപ്പി ബര്‍ത്തഡേ’ പ്രദര്‍ശിപ്പിച്ചിരുന്നു. മറ്റൊരു ഭാഷയായിരുന്നിട്ടും ഗംഭീര അഭിപ്രായങ്ങളാണ് ഷോര്‍ട്ട് ഫിലിമിനെ കുറിച്ച് അവര്‍ പറഞ്ഞത്. യൂട്യൂബില്‍ പ്രദര്‍ശിപ്പിച്ചത് മുതല്‍ നാട്ടില്‍ നിന്നും പ്രായഭേദമന്യേ അഭിപ്രായങ്ങള്‍ തന്നെ തേടി എത്തുന്നു എന്ന് ടോമിന് പറയുന്നു.
Recent Comments