കുഞ്ചാക്കോ ബോബന്റെ മകന് ഇസഹാക്ക് കുഞ്ചാക്കോ ബോബന് ഡാന്‍സ് കളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അന്യനിലെ ‘അണ്ടംകാക്ക’ എന്ന് തുടങ്ങുന്ന പാട്ടിനാണ് ഇസഹാക്ക് ചുവട് വെക്കുന്നത്.
സ്കൂള്‍ പ്രോഗ്രാമിന്റെ ഭാഗമായി ചെയ്ത ഡാന്‍സില്‍ ഇസഹാക്കിനൊപ്പം ധാരാളം മറ്റു കുട്ടികളെയും കാണാം. അവരുടെയെല്ലാം ഒത്ത നടുക്ക് നിന്നാണ് ഇസഹാക്ക് കണ്ണാടി വെച്ച് ഡാന്‍സ് ചെയ്യുന്നത്. കുഞ്ചാക്കോ ബോബന്റെ ഡാന്‍സിന്റെ ആരാധകര്‍ ഇപ്പോള്‍ കുഞ്ഞ് ഇസഹാക്കിന്റെ ആരാധകരുമായി മാറിയിരിക്കുകയാണ്.
താര പുത്രന്മാരില് ഏറ്റവും കൂടുതല്‍ ആരാധകരുള്ള കൊച്ചുതാരം കൂടിയാണ് ഇസഹാക്ക്. മമ്മൂട്ടിയുമായി പഞ്ചഗുസ്തി പിടിക്കുന്ന ഇസഹാക്കിന്റെ വീഡിയോയും മുമ്പ് വൈറലായിട്ടുണ്ട്.
Recent Comments