കലാപരവും സാമ്പത്തിക വിജയവും നേടി, നിരവധി പുരസ്ക്കാരങ്ങളും സ്വന്തമാക്കിയ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള് സംവിധാനം ചെയ്യുന്ന സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ സോണി മ്യൂസിക്ക് റെക്കാര്‍ഡ് തുകയ്ക്ക് കൈവശമാക്കി.
രാജേഷ് മാധവനും ചിത്രാനായരുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബനും ശക്തമായ ഒരു വേഷം ചെയ്യുന്നു. പയ്യന്നൂരിലേയും സമീപ പ്രദേശങ്ങളിലേയും തെരഞ്ഞെടുത്ത നിരവധി കലാകാരന്മാരും ചിത്രത്തിന്റെ ഭാഗമാകുന്നു. നൂറ്റി ഇരുപതിലേറെ ദിവസമാണ് ചിത്രീകരണത്തിന് വേണ്ടിവന്നത്. വന്‍ ബജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരേ കഥ മൂന്നു കാലഘട്ടങ്ങളിലൂടെ പറയുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിന്നുണ്ട്.
സില്വര്ബേ പ്രൊഡക്ഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫും അജിത് തലപ്പള്ളിയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാള്, ജെയ് കെ., വിവേക് ഹര്ഷന് എന്നിവര്‍ സഹനിര്‍മ്മാതാക്കളുമാണ്.
Recent Comments