തിലകനെ അമ്മ സംഘടന പുറത്താക്കിയതില്‍ പ്രതിഷേധിച്ച് 2009 മുതല്‍ വിട്ടുനിന്നിരുന്ന ആളാണ് തിലകന്റെ മകന് ഷമ്മി തിലകന്. നടന് മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ഷമ്മി തിലകന് അമ്മയിലേക്ക് തിരികെ എത്തുന്നത്. എന്നാല്‍ 2022-ല്‍ ഷമ്മിയെ സംഘടനയില്‍നിന്ന് പുറത്താക്കി. കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ഷമ്മിയും അമ്മ സംഘടനയും തമ്മില്‍ ഉണ്ടായിരുന്ന പ്രശ്നങ്ങളെ കുറിച്ച് പറയുകയാണ് നടന് ഇടവേള ബാബു.
‘ഷമ്മി (തിലകന്) എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളാണ്. ഷമ്മിയുടെ കല്യാണമടക്കം ഒരുപാട് കാര്യങ്ങളില്‍ ഞാന്‍ ഇന്വോളവ് ചെയ്തിട്ടുണ്ട്. ഇടയ്ക്ക് എന്നെ വിളിച്ചിട്ട് ജനറല്‍ സെക്രട്ടറി അല്ലെ എന്ന് ചോദിക്കും. ഞാന്‍ ‘ബാബു എന്ന് വിളിച്ചാല്‍ പോരെ’ എന്ന് പറയുമ്പോള്‍, ‘അല്ല ഞാന്‍ ജനറല്‍ സെക്രട്ടറിയെയാണ് വിളിക്കുന്നതെന്ന്’ ഷമ്മി പറയും. പുള്ളി വേറൊരു ലൈനാണ്. എത്ര പറഞ്ഞാലും വെറുതെ ഒടക്കാന്‍ വേണ്ടി നില്ക്കും. പുള്ളി ഒരിക്കല്‍ തീരുമാനിച്ചാല്‍ പിന്നീട് അത് മാറ്റില്ല.’ ഇടവേള ബാബു തുടര്‍ന്നു.
‘പക്ഷേ അത്യാവശ്യം കാര്യങ്ങളില്‍ വിവരമുള്ള ആളാണ്. ഒരു കാലത്ത് ഷമ്മിയും മഹേഷും ഞാനും അമ്മയിലെ വിമതരായിരുന്നു. ഷമ്മി ഇപ്പോള്‍ ഫുള്‍ നിയമം കൊണ്ടുള്ള കളിയാണ്. ഷമ്മി പറയുന്ന കാര്യങ്ങളില്‍ ചിലത് ശരിയാണ്. അത് ഞാന്‍ നിഷേധിക്കുന്നില്ല. സ്വയം ജനറല്‍ സെക്രട്ടറിയാകാന്‍ ഞാന്‍ തന്നെ ഷമ്മിയോട് പറഞ്ഞതാണ്. ഷമ്മി ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ തീരാന്‍ അതാണ് ഏറ്റവും എളുപ്പമുള്ള മാര്‍ഗം. ഷമ്മി കഴിഞ്ഞ തവണ നോമിനേഷനും കൊടുത്തതാണ്.’
‘പക്ഷേ അത് വ്യക്തി വൈരാഗ്യമൊന്നുമല്ല. തിലകന് ചേട്ടന്റെ മകനല്ലെ, ആ രീതിയില്‍ അത് കണ്ടാല്‍ മതി. ഷമ്മിയുമായി സൗഹൃദമുള്ള നിരവധി ആളുകള്‍ ഷമ്മിയോട് സംസാരിച്ചതാണ്. പക്ഷേ ഷമ്മി മാറാന്‍ തയ്യാറല്ല. ഷമ്മിയെ അമ്മയില്‍നിന്ന് പുറത്താക്കിയത് ആരും അറിയാതെ ചെയ്തൊരു കാര്യമാണ്. ആളിക്കത്തേണ്ടിയിരുന്ന വാര്‍ത്ത നയതന്ത്രം കൊണ്ട് തണുപ്പിച്ചു. അതും മാധ്യമങ്ങള്‍ ചുറ്റും നില്ക്കുമ്പോള്. എനിക്കും ഷമ്മിക്കും മാത്രമാണ് അതിന് പിന്നിലെ രഹസ്യം അറിയാവുന്നത്. ഒരുപാട് അവസരം കൊടുത്തിട്ടും കുറെ കടലാസുകള്‍ അയയ്ക്കുകയല്ലാതെ ഒരു മീറ്റിങ്ങില്വന്ന് പ്രശ്നങ്ങള്‍ പറയാന്‍ ഷമ്മി തയ്യാറായില്ല. നിയമപരമായി തന്നെയാണ് ഷമ്മിയെ പുറത്താക്കിയതും.’ ഇടവേള ബാബു പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം കാണാം:
Recent Comments