യദു ഫിലിം ഫാക്ടറിയുടെ ബാനറില്‍ സുധീര്‍ സി.ബി കഥ എഴുതി നിര്‍മ്മിക്കുന്ന ചിത്രമാണ് കെടാവിളക്ക്. നവാഗതനായ ദര്‍ശനാണ് സംവിധായകന്. ബിബിന്‍ പോലുക്കര, ഉണ്ണികൃഷ്ണന് തെക്കേപ്പാട് എന്നിവരുടെ തിരക്കഥയ്ക്ക് ജീവ, ബിപിന്‍ പോലുക്കര എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം രചിച്ചിരിക്കുന്നത്. ഡിഒപി തമ്പി സ്വാതികുമാര്‍.
പുതുമുഖം സനീഷ് മേലെപാട്ട് നായകനും പുതുമുഖങ്ങളായ ഭദ്ര, ആതിര എന്നിവര്‍ നായികമാരുമാണ്. പാര്‍ത്ഥിപ് കൃഷ്ണനും ദേവന് ഗൗരവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൈലാഷ്, ശിവജി ഗുരുവായൂര്‍, ലിഷോയ്, സുനില്‍ സുഗത, സുധീര്‍ (ഡ്രാക്കുള) നന്ദകിഷോര്‍, മനുമോഹിത്, മഞ്ജു സതീഷ്, ആശ, നിരാമയ്, ഗംഗാലക്ഷ്മി എന്നിവരെ കൂടാതെ സംവിധായകന് വിജി തമ്പി, സംഗീത സംവിധായകന് മോഹന്‍ സിത്താര എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
പ്രശസ്തവും പുരാതനവുമായ മാടശ്ശേരി മനയും അതിനെ ചുറ്റിപ്പറ്റിയുള്ള വര്‍ഷങ്ങളായുള്ള കുടിപ്പകയുടെയും പശ്ചാത്തലത്തിലാണ് കഥയുടെ ഇതി വൃത്തം. തൃശൂര്‍ മറ്റം ആളൂര്‍ വടക്കന്‍പാട്ട് മനയാണ് പ്രധാന ലൊക്കേഷന്‍. പാലക്കാടും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു.
ഗാനരചന ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, ഉണ്ണികൃഷ്ണന് തെക്കേപ്പാട്ട് കൂടാതെ സോപാനസംഗീതം രചിച്ചിരിക്കുന്നത് യതീന്ദ്ര ദാസാണ്. ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മോഹന്‍ സിത്താര, സജീവ് കൊണ്ടൊര്, പിഡി തോമസ്. ഒരു തമിഴ് ഗാനം ഗോകുല്‍ പണിക്കര്‍ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. അസോസിയറ്റ് ഡയറക്ടര്‍ സൈഗാള്‍. പ്രൊഡക്ഷന്‍ കണ്ട്രോളര് ശ്യാം പ്രസാദ്. പ്രൊജക്റ്റ് ഡിസൈനര്‍ സജീബ് കൊല്ലം. പ്രൊജക്റ്റ് കോഡിനേറ്റര്‍ വി വി ശ്രീക്കുട്ടന്. മേക്കപ്പ് ബിനോയ് കൊല്ലം, കോസ്റ്റ്യൂം റസാഖ് തിരൂര്‍, ആര്‍ട്ട് അനീഷ് കൊല്ലം, ആക്ഷന്‍സ് മനു മോഹിത്, സ്റ്റില്‍സ് സലീഷ് പെരിങ്ങോട്ടുകര, സുധീഷ്. പിആര്‍ഒ എംകെ ഷെജിന്‍.
Recent Comments