ക്യാമറയ്ക്ക് മുന്നില്‍ നായകനായി മകന്. ക്യാമറയ്ക്ക് പിന്നില്‍ ആക്ഷനും കട്ടും പറഞ്ഞ് അച്ഛനും അമ്മയും. അപൂര്‍വ്വ കാഴ്ച്ചയുടെ വിസ്മയമൊരുക്കി പൂര്‍ത്തിയാക്കിയിരിക്കുകയാണ് ‘ദി മിസ്റ്റേക്കര്‍ ഹൂ?’ എന്ന സസ്പെന്‍സ് ഹൊറര്‍ ത്രില്ലര്‍ ചിത്രം. മായ ശിവയും ശിവ നായരുമാണ് ആ മാതാപിതാക്കള്‍. മകന് ആദിത്യദേവാണ് ചിത്രത്തിലെ ഹീറോ. മായ ശിവ സംവിധാനം ചെയ്ത ഥന്, മെയ്ഡ് ഇന്‍ ട്രിവാന്‍ഡ്രം തുടങ്ങിയ ചിത്രങ്ങളിലെ നായക വേഷം അവതരിപ്പിച്ചതും മകന് ആദിത്യദേവ് ആയിരുന്നു. ചിത്രത്തിന് പിന്നിലെ പ്രധാന സാങ്കേതിക കാര്യങ്ങളെല്ലാം ഈ മൂന്നുപേര്‍ കൈകാര്യം ചെയ്യുന്നുവെന്ന സവിശേഷതയും ചിത്രത്തിനുണ്ട്.
തന്റെ കുടുംബത്തിന്റെ തകര്‍ച്ചയ്ക്ക് കാരണക്കാരായവരോടു പകരം ചോദിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന നായകന്. ആ യാത്രയില്‍ അയാള്‍ക്ക് നേരിടേണ്ടി വരുന്ന സങ്കീര്‍ണ്ണമായ പ്രശ്നങ്ങളും തുടര്‍ന്നുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളുമാണ് ചിത്രം പറയുന്നത്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍ ആദിത്യദേവിനെ കൂടാതെ ദയ, ആര്യ, അഡ്വ. രാജീവ് കുളിക്കിലേരി, ശ്രീലത, രമണി, രേശ്മ, ക്രിസ്റ്റീന, ജയ, രാമവര്‍മ്മ, ബിപിന്‍, ബിജു, വിനീഷ്, മണിയന് ശ്രീവരാഹം, സുബ്രമണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ആദിത്യദേവ് ഫിലിംസിന്റെ ബാനറില്‍ മായ ശിവയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കഥ, തിരക്കഥ, ഗാനരചന, സംഗീതം, കല, വസ്ത്രാലങ്കാരം മായ ശിവ, ഛായാഗ്രഹണം മായ ശിവ, ആദിത്യദേവ്, ചമയം മായ ശിവ, ശിവനായര്‍, എഡിറ്റിംഗ് ആദിത്യദേവ്, ത്രില്‍സ് ശിവ നായര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് അനില്‍ പെരുന്താന്നി, പിആര്‍ഒ അജയ് തുണ്ടത്തില്‍.
Recent Comments