വിജയ് നായകനായി പുറത്തിറങ്ങിയ ലിയോയിലെ അക്രമരംഗങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സംവിധായകന് ലോകേഷ് കനകരാജിന് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. സിനിമയില്‍ അക്രമ-ലഹരിമരുന്ന് രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതുവഴി സമൂഹത്തിന് തെറ്റായ മാതൃക നല്കുന്ന ലോകേഷിന്റെ മാനസികനില പശിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മധുരയില്‍നിന്നുള്ള രാജാ മുരുകന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ഇത്തരമൊരു കേസ് കൊടുത്തത് പ്രശസ്തിക്ക് വേണ്ടിയാണെന്ന് ലോകേഷിന്റെ അഭിഭാഷകന് വാദിച്ചു. എന്നാല്‍ ലിയോയില്‍ എത്ര അക്രമരംഗങ്ങളുണ്ടെന്നും അവ ഏതൊക്കെ ഭാഗത്താണെന്നും വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവിട്ട കോടതി, കേസ് മാറ്റിവച്ചു.
Recent Comments