‘കരിയറില്‍ എനിക്ക് ബ്രേക്ക് ത്രൂ തന്ന കഥാപാത്രമാണ് സോള്‍ട്ട് & പെപ്പറിലെ കുക്ക് ബാബു. കോമഡിയും എനിക്ക് നന്നായി വഴങ്ങുമെന്ന് തെളിയിച്ച കഥാപാത്രം. സോള്‍ട്ട് & പെപ്പര്‍ ഇറങ്ങിയ നാളു മുതല്‍ ഞാന്‍ എവിടെ ചെന്നാലും ആളുകള്‍ അന്വേഷിക്കുന്നത് കുക്ക് ബാബുവിനെയാണ്. അക്കാലത്ത് അതിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ആലോചനകളും നടന്നിരുന്നു. ചിലര്‍ എന്നോട് രണ്ടാംഭാഗത്തിന്റെ കഥയെക്കുറിച്ചുപോലും ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നിട്ടും പത്തു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് സോള്‍ട്ട് & പെപ്പറിലെ കുക്ക് ബാബുവിനേയും അതിലെ കഥാപാത്രങ്ങളേയും അണിനിരത്തി ഒരു ചിത്രം ചെയ്യാന്‍ കഴിഞ്ഞത്. അതിനു പറ്റിയ ഒരു പ്ലോട്ട് വന്നപ്പോള്‍ ഞാനാദ്യം കണ്ടത് സോള്‍ട്ട് & പെപ്പറിന്റെ സംവിധായകന് ആശിഖ് അബുവിനെയാണ്. ‘ചേട്ടനാണ് ആ സിനിമ ചെയ്യുന്നതെങ്കില്‍, സന്തോഷമേയുള്ളൂ’ എന്നാണ് ആശിഖ് പറഞ്ഞത്. ഇതേ പ്രതികരണമായിരുന്നു തിരക്കഥാകൃത്തുക്കളായ ശ്യാംപുഷ്ക്കരനില്നിന്നും ദിലീഷ് നായരില്‍നിന്നും ലഭിച്ചത്. അതിനുശേഷമാണ് ‘ബ്ലാക്ക് കോഫി’ ചെയ്യാന്‍ ഇറങ്ങി പുറപ്പെടുന്നത്.’ ബ്ലാക്ക് കോഫിയുടെ സംവിധായകനും തിരക്കഥാകൃത്തുമായ ബാബുരാജ് പറഞ്ഞു.
‘സോള്‍ട്ട് & പെപ്പറിന്റെ ഫ്ളേവറും അതിലെ ചില കഥാപാത്രങ്ങളും മാത്രമേ ബ്ലാക്ക് കോഫിയില്‍ ഉള്ളൂ. കഥ സഞ്ചരിക്കുന്നത് മറ്റൊരു വഴിയിലൂടെയാണ്. സിനിമ സ്വപ്നവും പേറി എറണാകുളത്തെ ഒരു ഫ്ളാറ്റില്‍ താമസിക്കുന്ന നാലു പെണ്‍കുട്ടികള്‍. അവരുടെ അടുക്കല്‍ കുശിനിക്കാരനായി വന്നുപ്പെടുന്ന കുക്ക് ബാബു. അതില്‍ ഒരു പെണ്‍കുട്ടി ചതിക്കുഴിയില്‍ പെടുന്നതുമൊക്കെയാണ് കഥാവൃത്താന്തങ്ങള്.’
‘സോള്‍ട്ട് & പെപ്പറിലുള്ള ലാലേട്ടനും ശ്വേതാമേനോനുമൊക്കെ ബ്ലാക്ക് കോഫിയിലുമുണ്ട്. ആസിഫ് അലിയേയും ഈ കഥയില്‍ ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ ആ സമയം മൈഥിലി സ്ഥലത്ത് ഉണ്ടായിരുന്നില്ല. അവര്‍ സഹോദരനോടൊപ്പം അമേരിക്കയിലായിരുന്നു. സോള്‍ട്ട് & പെപ്പറില്‍ ആസിഫിന്റെ ജോഡി ആയിരുന്നല്ലോ മൈഥിലി. അതുകൊണ്ടാണ് ഇരുവരേയും ഉള്‍പ്പെടുത്താന്‍ കഴിയാതെ പോയത്. പക്ഷേ മൂപ്പനെ ഞങ്ങള്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് കൊണ്ടുവന്നു. വയനാട്ടിലെ മൂപ്പന്റെ ഊരില്‍ പോയി ഒരാഴ്ച കാത്തിരുന്നിട്ടാണ്, അദ്ദേഹത്തെ കൊണ്ടുവന്നത്.’
‘ഈ മാസം തന്നെ ബ്ലാക്ക് കോഫി റിലീസ് ചെയ്യും. ഒന്നുകില്‍ ക്രിസ്തുമസിന് അല്ലെങ്കില്‍ ന്യൂ ഇയറിനുമുമ്പായി. ഈ പ്രത്യേക സാഹചര്യത്തില്‍ ഒ.ടി.ടി. ഫ്ളാറ്റ് ഫോം വഴിയും ചാനലിലൂടെയായിരിക്കും സിനിമ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്.’ ബാബുരാജ് പറഞ്ഞു നിര്‍ത്തി.
വിശ്വദീപ്തി ഫിലിംസിന്റെ ബാനറില്‍ സജീഷ് മഞ്ചേരിയാണ് ബ്ലാക്ക് കോഫി നിര്‍മ്മിക്കുന്നത്. ജോബി പുളിക്കുന്നാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ജെയിംസ് ക്രിസ് ഛായാഗ്രഹണവും സന്ദീപ് നന്ദകുമാര്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ബിജിപാലാണ് സംഗീത സംവിധായകന്.
Recent Comments