ഗൗരീശങ്കരം, ബനാറസ്, കുക്കിലിയാര്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് രണ്ടാം യാമം. ഫോര്‍ച്യൂണ്‍ ഫിലിംസിന്റെ ബാനറില്‍ ഗോപാല്‍ ആര്. ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തും ഗോപാലാണ്.
ഒരു സാങ്കല്‍പ്പിക ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ വിശ്വാസങ്ങളേയും പാരമ്പര്യങ്ങളേയും മുറുകെ പിടിക്കുന്ന ഒരു യാഥാസ്ഥിതിക കുടുംബത്തെ കേന്ദ്രീകരിച്ച് അതിശക്തമായ ഒരു പ്രമേയമാണ് പുഷ്പരാജ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഈ തറവാട്ടിലെ ഇരട്ടകളായ യദുവും യതിയിലൂടെയുമാണ് കഥ പുരോഗമിക്കുന്നത്.
ഒരാള്‍ പാരമ്പര്യങ്ങളേയും വിശ്വാസങ്ങളേയുമൊക്കെ മുറുകെ പിടിക്കുമ്പോള്‍, മറ്റെയാള്‍ യാഥാര്‍ത്ഥ്യങ്ങളിലേക്കിറങ്ങി കാലത്തിനൊത്ത മാറ്റങ്ങളേയും ഉള്‍ക്കൊണ്ട് സമൂഹത്തിന്റെ ഭാഗമാകുന്നു. ഇവര്‍ തമ്മിലുള്ള സംഘര്‍ഷം കുടുംബത്തിലും സമൂഹത്തിലുമുണ്ടാക്കുന്ന പ്രതിഫലനങ്ങളാണ് വൈകാരികമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
ക്യൂന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ ധ്രുവനും, യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗൗതം കൃഷ്ണയുമാണ് ഇരട്ടകളെ അവതരിപ്പിക്കുന്നത്. ജോയ് മാത്യുവും നായിക രേഖയുമാണ് യദുവിന്റെയും യതിയുടെയും മാതാപാതാക്കളായി എത്തുന്നത്.
രാജസേനന്, സുധീര്‍ കരമന, നന്ദു, ഷാജു ശീധര്‍, രമ്യാ സുരേഷ്, ദിവ്യശ്രീ, അംബികാ മോഹന്‍, ഹിമാശങ്കരി, രശ്മി സജയന് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്വാസികയാണു നായിക. പരമ്പരാഗത ആചാരാനുഠാനങ്ങളെക്കുറിച്ച് ഗവേഷണം ചെയ്യാനെത്തുന്ന സോഫിയ എന്ന കഥാപാത്രത്തെയാണ് സാസ്വിക അവതരിപ്പിക്കുന്നത്.
സംഗീതം മോഹന്‍ സിതാര, ഛായാഗ്രഹണം അഴകപ്പന്‍ എഡിറ്റിംഗ് വിശാല്‍ വി.എസ്., കലാസംവിധാനം ത്യാഗു, മേക്കപ്പ് പട്ടണം റഷീദ്, കോസ്റ്റ്യും ഡിസൈന്‍ ഇന്ദ്രന്‍സ് ജയന്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ ഷിബു ഗംഗാധരന്,
നിശ്ചല ഛായാഗ്രഹണം ജയപ്രകാശ് അതളൂര്‍, എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍ രാജേഷ് മുണ്ടക്കല്‍, പ്രൊജക്ട് ഡിസൈന്‍ ഏ.ആര്. കണ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രതാപന് കല്ലിയൂര്‍.
ജനുവരി 21 ന് ഷൂട്ടിംഗ് മണ്ണാര്‍ക്കാട്ട് ആരംഭിക്കുന്നു. അട്ടപ്പാടിയാണ് മറ്റൊരു ലൊക്കേഷന്‍. പി.ആര്.ഒ. വാഴൂര്‍ ജോസ്.
Recent Comments