ഇന്ത്യയൊട്ടൊകെ ബ്ലോക്ബസ്റ്ററായ സലാറിന്റെ വിജയം അണിയറ പ്രവര്‍ത്തകര്‍ ആഘോഷിച്ചു. ബ്ലോക്ബസ്റ്റര്‍ സലാര്‍ എന്ന് എഴുതിയ കേക്ക് പൃഥ്വിയും പ്രഭാസും മുറിച്ചുകൊണ്ടാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. പൃഥ്വിരാജിനെയും പ്രഭാസിനെയും കൂടാതെ പ്രശാന്ത് നീല്‍, നിര്‍മാതാവ് വിജയ് കിരണ്ടൂര്‍, അണിയറ പ്രവര്‍ത്തകര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. രണ്ട് ദിവസം മുമ്പ് ഹൈദരബാദില്‍ നടന്ന ആഘോഷത്തിന്റെ ചിത്രങ്ങളും ഹോംബാലെ ഫിലിംസിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പുറത്ത് വന്നിട്ടുണ്ട്.
ഡിസംബര്‍ 22 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ഇതുവരെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 500 കോടിക്ക് മുകളില്‍ ആണ് നേടിയത്. ആദ്യ ദിനത്തില്‍ 178 കോടിയാണ് സലാര്‍ വാരിക്കൂട്ടിയത്.
മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്നാണ് ‘സലാര്‍’ കേരളത്തിലെ തിയേറ്ററുകളില്‍ വിതരണത്തിനെത്തിച്ചത്. മലയാളത്തിലും ചിത്രം വലിയ വിജയമായിരുന്നു. കേരളത്തില്‍ നിന്നുള്ള സലാറിന്റെ ആദ്യദിന കലക്ഷന്‍ 4.65 കോടിയായിരുന്നു.
Recent Comments