ചെന്നൈയില്‍നിന്ന് 8 മണിക്കുള്ള ഫ്ളൈറ്റിലാണ് ഗൗതം വാസുദേവ് മേനോന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. ഹോട്ടലിലേയ്ക്ക് പോകാതെ അദ്ദേഹം വരാഹത്തിന്റെ ലൊക്കേഷനിലേയ്ക്ക് നേരിട്ട് എത്തുകയായിരുന്നു. നിര്‍മ്മാതാവ് കൂടിയായ സഞ്ജയ് പടിയൂര്‍ അദ്ദേഹത്തെ ബൊക്കെ നല്കി സ്വീകരിച്ചു.
വരാഹത്തില്‍ ശക്തമായ ഒരു പോലീസ് ഓഫീസറുടെ വേഷമാണ് ഗൗതം വാസുദേവ് മേനോന് അവതരിപ്പിക്കുന്നത്. വരാഹം അനൗണ്‍സ് ചെയ്യപ്പെട്ടതുതന്നെ സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോന് എന്നീ മുന്‍നിര താരനിരക്കാരെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു.
ഇന്നലെ നവ്യാനായരും വരാഹത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തിരുന്നു. വളരെ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് നവ്യയും ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
സനല്‍ വി. ദേവന് സംവിധാനം ചെയ്യുന്ന വരാഹം കൂടുതല്‍ താരനിരക്കാരെക്കൊണ്ട് ശ്രദ്ധേയമാവുകയാണ്. കഴിഞ്ഞ ദിവസം ഗുരുവായൂരിലേയ്ക്ക് പോയിരുന്ന സുരേഷ് ഗോപിയും ലൊക്കേഷനില്‍ മടങ്ങിയെത്തിയിട്ടുണ്ട്. സുരേഷ് ഗോപി, ഗൗതം വാസുദേവ് മേനോന്, പ്രാച്ചി ടെഹ് ലാന്, സരയൂ തുടങ്ങിയവരുടെ കോമ്പിനേഷന്‍ സീനുകളാണ് വരും ദിവസങ്ങളില്‍ ഷൂട്ട് ചെയ്യാന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.
Recent Comments