മലയാള സിനിമയിലെ പകരക്കാരില്ലാത്ത പ്രതിഭ ആയിട്ടാണ് കലാഭവന്‍ മണിയെ ഇന്നും വിശേഷിപ്പിക്കാറുള്ളത്. മികച്ച നടനും ഗായകനും കൊമേഡിയനുമെല്ലാമായിരുന്നു മണി. ഇതെല്ലാമായിരിക്കുമ്പോഴും യാതൊരു താരപരിവേഷവുമില്ലാതെ പാവപ്പെട്ടവരെ സഹായിക്കാന്‍ വിമുഖതയും മണി കാണിച്ചിട്ടില്ല. കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ കലാഭവന്‍ മണി ചെയ്ത സഹായത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടി സീമ ജി നായര്‍.
‘സിനിമ രംഗത്തെ ആരോടും ഞാന്‍ സഹായം ചോദിക്കാറില്ല. ചിലപ്പോള്‍ നമ്മള് ചെല്ലുമ്പോള്‍ അവര്‍ക്കിഷ്ടമാകില്ല. ചിലപ്പോള്‍ അവര്‍ക്ക് താല്പര്യം ഉണ്ടാകില്ല. നോ പറഞ്ഞതിന് ശേഷം എവിടെയെങ്കിലും വെച്ച് അവരെ കാണേണ്ടിവരും. അതവര്‍ക്കൊരു മാനസിക ബുദ്ധിമുട്ടുണ്ടാക്കും. അതുകാരണം ഞാനാരോടും ചോദിക്കാറില്ല.’ സീമ ജി നായര്‍ തുടര്‍ന്നു.
‘അകമഴിഞ്ഞ് സഹായിച്ചത് കലാഭവന്‍ മണിയാണ്. അതും ആവശ്യപ്പെട്ടിട്ടല്ല. പുള്ളിമാന്‍ എന്ന സിനിമയ്ക്കിടെയാണ് ഗുരുതരമായ രോഗം ബാധിച്ച കുഞ്ഞുങ്ങളുടെ ആഗ്രഹം സാധിച്ച് കൊടുക്കുന്ന ഒരു ചടങ്ങ് കേരളത്തില്‍ സംഘടിപ്പിച്ചത്. ഒരിക്കല്‍ 63 കുഞ്ഞുങ്ങളുടെ ആഗ്രഹമാണ് സാധിച്ച് കൊടുക്കേണ്ടിയിരുന്നത്. സിനിമയുടെ സെറ്റില്‍ ഞാന്‍ വിഷമിച്ചിരിക്കുന്നത് കണ്ടിട്ട് മണിച്ചേട്ടന് എന്നോട്, എന്ത് പറ്റി, കുറനേരമായി ശ്രദ്ധിക്കുന്നു ആകെ മൂഡ് ഔട്ട് ആണല്ലോ എന്ന് ചോദിച്ചു.’
‘ഞാന്‍ കാര്യം പറഞ്ഞപ്പോള്‍, സാരമില്ല അതിനിനിയും ഡേറ്റ് ഉണ്ടല്ലോ എന്ന് അദ്ദേഹം പറഞ്ഞു. 43 കുഞ്ഞുങ്ങള്‍ ചോദിച്ചിരിക്കുന്നത് സൈക്കിളാണെന്ന് ഞാന്‍. വിഷമിക്കേണ്ട, എല്ലാം ദൈവം കൊണ്ട് തരും എന്ന് അദ്ദേഹം മറുപടി നല്കി. ഇതെല്ലാം കഴിഞ്ഞ് പരിപാടിയുടെ തലേദിവസം 43 സൈക്കിള്‍ അവിടെ എത്തിക്കോളും എന്ന് മണി ചേട്ടന് പറഞ്ഞു. അങ്ങനെ 43 സൈക്കിളും അവിടെ എത്തി’
‘അതുമാത്രമല്ല ഒരു നാടന്‍ പാട്ട് സംഘത്തെ അവിടേക്ക് പറഞ്ഞ് വിടുകയും ചെയ്തു. പ്രോഗ്രാം തുടങ്ങി കുറച്ച് സമയത്തിനുള്ളില്‍ സാക്ഷാല്‍ കലാഭവന്‍ മണിയും അവിടെ കുഞ്ഞുങ്ങളെ കാണാന്‍ വന്നു. ഞാന്‍ ഞെട്ടിപ്പോയി. ഒരു സൂചന പോലും തന്നിരുന്നില്ല. ആട്ടവും പാട്ടവുമായി കുഞ്ഞുങ്ങളെ ഭയങ്കരമായി സന്തോഷിപ്പിച്ചാണ് പുള്ളി അവിടെ നിന്ന് പോയത്’ സീമ ജി നായര്‍ പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം കാണാം:
Recent Comments