ഇരട്ട സംവിധായകരായ സുരേഷ്-വിനു കൂട്ടുകെട്ടിലെ വിനു നിര്യാതനായി. ഇന്ന് രാവിലെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ വച്ചായിപരുന്നു അന്ത്യം. അസുഖബാധിതനായി രണ്ടുദിവസം മുമ്പ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. വയറ്റില്‍ ഫ്ളൂയിഡ് നിറഞ്ഞതിനെത്തുടര്‍ന്ന് അത് കുത്തി മാറ്റിയിരുന്നു. ഇതിനിടെ കോമാ സ്റ്റേജിലേയ്ക്ക് മാറി. ഇന്ന് രാവിലെ അന്ത്യം സംഭവിച്ചു. ഇന്ന് രാവിലെ അന്ത്യം സംഭവിച്ചു. ഭാര്യ അനുരാധ രാധാകൃഷ്ണന്, മക്കള്‍ മോണിക്ക, നിമിഷ്. കുട്ടികള്‍ ഇരുവരും വിദേശത്താണുള്ളത്. അവര്‍ ഇന്ന് വൈകുന്നേരത്തോടെ എത്തും. നാളെ രാവിലെ കോയമ്പത്തൂര്‍ സിങ്കനല്ലൂര്‍ ശ്മശാനത്തില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും.
കുസൃതിക്കുറിപ്പ്, മംഗലംവീട്ടില്‍ മാനസേശ്വരി ഗുപ്ത, ആയുഷ്മാന്‍ ഭവഃ, ഭര്‍ത്താവുദ്യോഗം, കണിച്ചിക്കുളങ്ങരയില്‍ സിബിഐ എന്നീ ചിത്രങ്ങളില്‍ സുരേഷിനൊപ്പം വിനു പങ്കാളിയായിരുന്നു. സര്‍ജുലന്‍ സംവിധാനം ചെയ്ത ഒച്ച് എന്ന ചിത്രത്തിലാണ് അദ്ദേഹം ഏറ്റവും ഒടുവിലായി പ്രവര്‍ത്തിച്ചത്. അതിലദ്ദേഹം ചീഫ് അസോസിയേറ്റായിരുന്നു.
Recent Comments