മമ്മൂട്ടിയും അര്ജുന് അശോകനും കേന്ദ്ര കഥാപാത്രങ്ങള അവതരിപ്പിക്കുന്ന ഭ്രമയുഗത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഭ്രമയുഗം. സാഹിത്യകാരന് ടിഡി രാമകൃഷ്ണന് സംഭാഷണമെഴുതുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
‘കാലം പോലെ കലങ്ങി മറിഞ്ഞൊരു പുഴ വേറെയില്ല, അത് തിരിഞ്ഞും മറിഞ്ഞും ഒഴുകും’ എന്ന വോയിസോവറോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. ടീസര്‍ പുരോഗമിക്കുമ്പോള്‍ പഴക്കം ചെന്ന ഒരു മനയുടെ പടിപ്പുരയില്‍ ചിരിച്ചുകൊണ്ട് നില്ക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെയും കാണാം. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ രൂപത്തിലും ഭാവത്തിലുമുളള വ്യത്യസ്തതയാണ് ഭ്രമയുഗത്തെ ശ്രദ്ധയമാക്കുന്നത്. വിളക്കൂതി കെടുത്തുന്ന ഷോട്ടില്‍ മമ്മൂട്ടിയൂടെ നോട്ടവും ഭാവവുമെല്ലാം ഭയത്തോടൊപ്പം ആകാംഷയും ഉളവാക്കുന്നതാണ്. ചിത്രത്തില്‍ മമ്മൂട്ടി ദുര്‍മന്ത്രവാദിയാണോ പ്രേതമാണോ എന്ന ചര്‍ച്ചയിലാണ് ആരാധകരെല്ലാം തന്നെ.
മുഴുവനായും ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറത്തിലുള്ള വിഷ്വല്‍സ് ചിത്രം പറയുന്ന പ്രമേയത്തിന്റെ ദുരൂഹത കൂട്ടുന്നു. മമ്മൂട്ടിയോടൊപ്പം വ്യത്യസ്തമായ കഥാപാത്രങ്ങളായി അര്ജുന് അശോകന്റെയും സിദ്ധാര്‍ത്ഥ് ഭരതന്റെയും സാന്നിധ്യവും ചിത്രത്തിന് മാറ്റ് കൂട്ടുന്നു. ടീസര്‍ പകര്‍ന്ന് തരുന്ന പ്രത്യേകതരം മൂഡ്, പ്രേക്ഷകനെ ചിത്രത്തിലേക്ക് ഭ്രമിപ്പിക്കുന്നുണ്ടെന്ന് തീര്‍ച്ച.
ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും 2024 ന്റെ തുടക്കത്തില്‍ ‘ദ ഏജ് ഓഫ് മാഡ്നെസ്’ എന്ന ടാഗ്ലൈനോടെ പുറത്തുവിട്ട ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോസ്റ്ററും സ്വീകാര്യത നേടിയിരുന്നു. ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് ഒരുങ്ങുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ് ശശികാന്തും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്.
Recent Comments