മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25 നാണ് തിയറ്ററുകളിലെത്തുന്നത്. റിലീസിന് മുന്നോടിയായി വാലിബന് ചലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ മോഹന്‍ലാലാണ് ചലഞ്ച് പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിച്ചത്. ഒരു ഡൗള്‍ കേബിള്‍ മെഷിനില്‍ താരം വ്യായാമം ചെയ്യുന്ന രംഗമാണ് വീഡിയോയിലുള്ളത്. ‘കണ്‍കണ്ടത് നിജം, കാണാത്തത് പൊയ്.. നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം’ എന്ന മോഹന്‍ലാലിന്റെ ഡയലോഗും വീഡിയോയില്‍ കേള്‍ക്കാന്‍ കഴിയും. ചലഞ്ച് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ആരാധകര്‍ ഏറ്റുപിടിക്കുകയും ചെയ്തിട്ടുണ്ട്.
ഹരീഷ് പേരടി, മണികണ്ഠന് ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഛായാഗ്രഹണം മധു നീലകണ്ഠനാണ് നിര്‍വഹിച്ചിരിക്കുന്നത്.
Recent Comments