മകരസംക്രാന്തി ദിനത്തില്‍ ചിരഞ്ജീവി തന്റെ വിശാലമായ കുടുംബത്തിന്റെ ചിത്രം പുറത്ത് വിട്ടിരിക്കുകയാണ്. സ്ത്രീകളെല്ലാം ചുവന്ന വസ്ത്രങ്ങളിലും പുരുഷന്മാര് വെളുത്ത നിറത്തിലുള്ള ഡ്രസ് കോഡിലാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. ബാംഗ്ലൂരില്‍ വെച്ചാണ് ഈ താരകുടുംബം ഒത്തുകൂടിയത്.
കുടുംബത്തിലെ ഏറ്റവും ഇളയ അംഗമായ രാം ചരണിന്റെ മകള്‍ ക്ലിന് കാര കൊനിഡെല മുഖം മാത്രം ഇമോജി ഉപയോഗിച്ച് മറച്ചിരിക്കുന്നു. രാംചരണ്‍, ഭാര്യ ഉപാസന, അല്ലു അര്ജുന്, ഭാര്യ സ്നേഹ റെഡ്ഡി, വരുണ്‍ തേജ്, ലാവണ്യ ത്രിപാഠി എന്നിവരെല്ലാം ഫ്രെയിമില്‍ കാണാം. എന്നാല്‍ ചില രാഷ്ട്രീയ ആവശ്യങ്ങള്‍ കാരണം ചിരഞ്ജീവിയുടെ ഇളയ സഹോദരനും തെലുങ്ക് താരവുമായ പവന് കല്യാണിന് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
തെലുങ്ക് സിനിമയിലെ പ്രശസ്തനായ നടനായിരുന്നു അല്ലു രാമലിംഗയ്യ. അദ്ദേഹത്തിന്റെ മകന്റെ (അല്ലു അരവിന്ദ് ) മകനാണ് അല്ലു അര്ജുന്. അല്ലു രാമലിംഗയ്യയുടെ മകള്‍ സുരേഖയെ കല്യാണം കഴിച്ചിരിക്കുന്നത് നടന് ചിരഞ്ജീവിയാണ്. ചിരഞ്ജീവിയുടെ മകനാണ് ഇന്നത്തെ സുപ്പര്‍ സ്റ്റാര്‍ രാം ചരണ്‍.
ചിരഞ്ജീവിയുടെ രണ്ട് സഹോദരന്മാരാണ് നാഗേന്ദ്ര ബാബുവും പവന് കല്യാണും. നടന് വരുണ്‍ തേജും നടി നിഹാരികയും നാഗേന്ദ്ര ബാബുവിന്റെ മക്കളാണ്. എല്ലാ കുടുംബാംഗങ്ങളെയും കൂട്ടി യോജിപ്പിക്കുന്ന കണ്ണി ചിരഞ്ജീവിയാണെന്ന് പറയാം.
Recent Comments