സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹച്ചടങ്ങിന് സാക്ഷിയാകാന്‍ നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, ബിജുമേനോന്, സന്തോഷ്, രാമു, നടിമാരായ കുശ്ബു, സുകന്യ, സംവിധായകന് ഹരിഹരന്, ഷാജി കൈലാസ്, എന്നിവര്‍ മണ്ഡപത്തിന് സമീപം പ്രത്യേകം സജ്ജീകരിച്ച ഇരിപ്പിടങ്ങളിലെത്തി. ഇന്ന് രാവിലെ ആറര മണിയോടെയാണ് ഹോട്ടലില്‍നിന്ന് പ്രത്യേകം സജ്ജമാക്കിയ വണ്ടികളില്‍ താരങ്ങളടക്കം ക്ഷേത്രനടയില്‍ എത്തിയത്. ഗുരുവായൂരപ്പനെ തൊഴുത് മടങ്ങിയതിന് തൊട്ടു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി വിവാഹച്ചടങ്ങില്‍ പങ്കുകൊള്ളാന്‍ എത്തും. ചടങ്ങുകള്‍ക്കുശേഷം അദ്ദേഹം തൃപ്രയാല് ക്ഷേത്രത്തിലേയ്ക്ക് മടങ്ങും.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments