മലയാളത്തിലെ മുന്‍നിര ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനമായ ലിബര്‍ട്ടി പ്രൊഡക്ഷന്‍സ് ഒരിടവേളക്കുശേഷം നിര്‍മ്മാണ രംഗത്തേക്ക് കടന്നു വരുന്നു. അബ്കാരി, ഇന്‍സ്പെക്ടര്‍ ബല്‍റാം, നായര്‍സാബ്, വര്‍ത്തമാനകാലം, പൂച്ചക്കാരു മണികെട്ടും, ബല്‍റാം VS താരാദാസ് തുടങ്ങി ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും കലാപരവും സാമ്പത്തികവുമായി മികച്ച വിജയം നേടിയ ബ്ലെസ്സി- മമ്മൂട്ടി ചിത്രമായ കാഴ്ച്ച, വിജി തമ്പി-സുരേഷ് ഗോപി ചിത്രം ബഡാ ദോസ്ത് എന്നീ ചിത്രങ്ങള്‍ വിതരണം ചെയ്തും ലിബര്‍ട്ടി പ്രൊഡക്ഷന്‍സ് മലയാള സിനിമയിലെ മികച്ച ചലച്ചിത്രനിര്‍മ്മാണ സ്ഥാപനമായി മാറി.
വന്‍ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ബല്‍റാം Vട താരാദാസ്റ്റിനു ശേഷം നല്ലൊരു ഇടവേളയുണ്ടായി. ഈ ഇടവേളയെ ബ്രേക്കു നല്‍കിക്കൊണ്ടാണ് ലിബര്‍ട്ടി പ്രൊഡക്ഷന്‍സ് വീണ്ടും കടന്നു വന്നിരിക്കുന്നത്. മറിമായം എന്ന ജനകീയ പരമ്പരയിലൂടെ ഏറെ ശ്രദ്ധേയരാവുകയും ഇപ്പോള്‍ പഞ്ചായത്തു ജെട്ടി എന്ന ചിത്രം സംവിധാനം ചെയ്തു വരികയും ചെയ്യുന്ന മണികണ്ഠന് പട്ടാമ്പി – സലിം ഹസന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഇവരുടെ ഒരു ചിത്രം നിര്‍മ്മിക്കണമെന്നത് തന്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു. അതാണ് ഇപ്പോള്‍ പ്രാവര്ത്തികമാകുന്നതെ’ന്ന് നിര്‍മ്മാതാവായ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ തന്നെ പുറത്തുവിടുമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ഈ ചിത്രത്തെത്തുടര്‍ന്ന് പുതിയ ചിത്രങ്ങളും ആരംഭിക്കുന്നുണ്ട്. അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ലൈന്‍ പ്രൊഡ്യൂസര്‍ വാഴൂര്‍ ജോസ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍ രാംകുമാര്‍ കാഞ്ഞങ്ങാട്.
Recent Comments