സ്വര്‍ണ്ണവ്യാപാര രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ചുങ്കത്ത് ജ്വല്ലറിക്ക് പുതിയ ഷോറൂം കുണ്ടറയില്‍ വരുന്നു. ഉദ്ഘാടനം ജനുവരി 24 ന് രാവിലെ 10 മണിക്ക്. കൂടാതെ നവീകരിച്ച കൊല്ലം ഷോറൂമിന്റെ ഉദ്ഘാനം ജനവരി 26 ന് വൈകിട്ട് 4 മണിക്കും നടക്കും. റിപ്പബ്ലിക് ദിനാഘോഷ പരിപാടികളുടെ ഭാഗമായി പാരമ്പര്യ ട്രസ്റ്റും, ടികെഎം ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റും സംയുക്തമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഭരണഘടനയുടെ ഉള്ളടക്കം ജനങ്ങളിലേയ്ക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ജനുവരി 23 മുതല്‍ 26 വരെ ആശ്രാമം മൈതാനത്തിലാണ് പരിപാടികള്‍ നടക്കുന്നത്. ഭരണഘടനയുടെ സന്ദേശങ്ങളുള്‍ക്കൊള്ളുന്ന വീഡിയോ പ്രദര്‍ശനം, ക്വിസ്, ദേശഭക്തിഗാനം, ചിത്രരചനാ മത്സരങ്ങള്‍ക്കൊപ്പം കലാസന്ധ്യയും സംഘടിപ്പിക്കും. സ്കൂള്‍, കോളേജ് പൊതു വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ്, മൊമെന്റോ, സര്‍ട്ടിഫിക്കറ്റ് എന്നിവ സമ്മാനമായി ലഭിക്കും.
മത്സരാര്‍ത്ഥികള്‍ https://surl.li/pfrfn എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഭരണഘടനയോടുള്ള ആദരവെന്ന നിലയില്‍ പ്രദര്‍ശിപ്പിക്കുന്ന റെഡ് ഫോര്‍ട്ടിന്റെ മാതൃകയിലുള്ള കലാനിര്‍മ്മിതി പൊതുജനങ്ങള്‍ക്ക് വ്യത്യസ്തമായ അനുഭവമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 7306931106, 9447558342, 9048418843 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Recent Comments