നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മ്മിച്ച കേസിലെ പ്രധാന പ്രതിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രായില്‍ നിന്നാണ് പ്രതി പിടിയിലായതെന്ന് ഡല്‍ഹി പോലീസിലെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് (ഐ.എഫ്.എസ്.ഒ) വിഭാഗം ഡിയസിയപിയ ഹേമന്ദ് തിവാരി അറിയിച്ചു.
കഴിഞ്ഞ നവംബറിലാണ് രശ്മികയുടെ ഡീപ് ഫോക്ക് വീഡിയോ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചത്. ഫിറ്റര്‍ ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റിലേയ്ക്ക് ഓടിക്കയറയുന്ന രശ്മികയുടെ വീഡിയ എന്ന രീതിയിലാണ് ദൃശ്യം പ്രചരിച്ചത്. എ.ഐ അധിഷ്ഠിതമായ ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച മോര്‍ഫ്ഡ് വീഡിയോ ആയിരുന്നു പ്രചരിച്ചതെന്ന് അന്നുതന്നെ വ്യക്തമായിരുന്നു. സാറാ പട്ടേല്‍ എന്ന ബ്രിട്ടീഷ് ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുടെ വീഡിയോ ഉപയോഗിച്ചാണ് രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മ്മിച്ചത്. വീഡിയോ പ്രചരിച്ചതോടെയാണ് ഇന്ത്യയില്‍ ഡീപ് ഫേക്ക് വലിയ ചര്‍ച്ചയായത്.
രശ്മികയ്ക്ക് പിന്തുണ അറിയിച്ചും ഡീപ് ഫേക്ക് വീഡിയോയില്‍ നടപടി ആവശ്യപ്പെട്ടും ബോളിവുഡ് താരം അമിതാഭ് ബച്ചന് ഉള്‍പ്പെടെ നിരവധി പേര് അന്ന് രംഗത്തെത്തിയിരുന്നു. ഡീപ് ഫേക്കിനെ കുറിച്ച് കേന്ദ്ര ഐ.ടി. മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അന് സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 465, 469, ഐ.ടി നിയമത്തിലെ 66 (സി), 66(ഇ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഡല്‍ഹി പോലീസ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തത്. വീഡിയോ പങ്കുവച്ചവരുള്പ്പെടെ നിരവധി പേരെ കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തിരുന്നു.
Recent Comments