നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ച ‘നിഴല്‍’ എന്ന ചിത്രത്തിന് ശേഷം മെലാഞ്ച് ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ഫിലിപ്സ് ആന്റ് ദ മങ്കിപെന്‍’, ‘അവിയല്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാനില്‍ മുഹമ്മദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എന്‍.എം ബാദുഷ, അഭിജിത്ത് എം പിള്ള, കുഞ്ഞുണ്ണി സി.ഐ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
തീര്‍ത്തും ഹ്യൂമറിന് പ്രധാന്യമുള്ള ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് നവാഗതരായ അലന് ആന്റണിയും മാളവിക മേനോനും ചേര്‍ന്നാണ്. താരനിര്‍ണ്ണയം പുരോഗമിക്കുന്നു. മാര്‍ച്ച് അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ കൂടുതല്‍ അപ്ഡേറ്റുകള് ഉടന്‍ പുറത്തുവിടുമെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു.
ജിനു വി. നാഥാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രൊജക്ട് ഡിസൈനറും. പി.ആര്.ഒ ശിവപ്രസാദ്.
Recent Comments