അരുണ്‍ വിജയ് നായകനായി പൊങ്കല്‍ റിലീസായി വന്ന ചിത്രമാണ് മിഷന് ചാപ്റ്റര്‍ ഒന്ന്. ചിത്രമിപ്പോള്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് അരുണ്‍ വിജയ്.
ആക്ഷന്‍ രംഗങ്ങളുടെ ഷൂട്ടിങ്ങിനിടെ മള്‍ട്ടിപ്പിള്‍ ഫ്രാക്ചറും ലിഗമെന്റ് ടെയറും തനിക്ക് സംഭവിച്ചു എന്ന് അരുണ്‍ വിജയ് ഫേസ്ബുക്കില്‍ കുറിച്ചു. രണ്ട് മാസമായി താന്‍ അനുഭവിക്കുന്ന വേദന മറക്കാന്‍ ചിത്രത്തിന്റെ വിജയം സഹായിക്കുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇതോടൊപ്പം അപകടത്തില്‍ പരിക്കുകള്‍ തുന്നിക്കെട്ടിവെച്ചിരിക്കുന്ന പടങ്ങളും അരുണ്‍ വിജയ് പങ്കുവെച്ചു.
ചിത്രത്തിന്റെ പ്രമോഷന് പരിപാടികളില്‍ കൈയില്‍ സ്ലിംഗ് ഇട്ടായിരുന്നു നടന് പ്രത്യക്ഷപ്പെട്ടിരുന്നത്. എഎല്‍ വിജയ് സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ചിത്രത്തില്‍ മലയാളി താരം നിമിഷ സജയനും വേഷമിടുന്നു.
Recent Comments