പ്രശസ്ത സംഗീതസംവിധായകന് ഇളയരാജയുടെ മകളും പിന്നണിഗായികയും സംഗീത സംവിധായികയുമായ ഭവതരിണി അന്തരിച്ചു. 47 വയസ്സായിരുന്നു. വൈകിട്ട് 5 മണിയോടെ ശ്രീലങ്കയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
അര്‍ബുദരോഗബാധയെ തുടര്‍ന്നു ശ്രീലങ്കയില്‍ ചികിത്സയിലായിരുന്നു. അഞ്ച് മാസത്തോളം ആയുര്‍വേദ ചികിത്സ നടത്തിയിട്ടും ആരോഗ്യം മെച്ചപ്പെട്ടിരുന്നില്ല.
രാസയ്യ എന്ന ചിത്രത്തില്‍ ഇളയരാജയുടെ സംഗീതത്തില്‍ പാടിയാണ് ഭവതരിണി പിന്നണിഗാനരംഗത്ത് ചുവടുവച്ചത്. 2000 ല്‍ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു.
മൈ ഡിയര്‍ കുട്ടിച്ചാത്തന് (1997), പൊന്മുടിപ്പുഴയോരത്ത്, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, പച്ചക്കുതിര തുടങ്ങിയ മലയാള ചിത്രങ്ങളിലും ഭവതാരിണി ഗാനം ആലപിച്ചിട്ടുണ്ട്. തമിഴിലെ മായാനദിയാണ് അവസാന ചിത്രം. പരസ്യ എക്സിക്യൂട്ടീവായ ആര്. ശബരിരാജാണ് ഭര്‍ത്താവ്.
Recent Comments