നടന് ഗോവിന്ദ് പദ്മസൂര്യയും സീരിയല്‍ താരം ഗോപിക അനിലും വിവാഹിതരായി. തൃശ്ശൂര്‍ വടക്കുംനാഥന് ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.
ജിപി എന്നറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യ ടിവി അവതാരകന്എന്ന നിലയിലും ശ്രദ്ധേയനാണ്. എം.ജി. ശശി സംവിധാനം ചെയ്ത ‘അടയാളങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഡി 4 ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ അദ്ദേഹം ജനപ്രീതിനേടി. ഡാഡികൂള്‍, ഐജി, വര്‍ഷം, പ്രേതം 2 നിലനില്‍ക്കുന്ന പ്രധാന സിനിമകള്‍.
View this post on Instagram
അനില്‍ ബീന ദമ്പതിമാരുടെ മകളാണ് ഗോപിക. ബാലതാരമായാണ് അഭിനയ രംഗത്ത് എത്തിയത്. ബാലേട്ടന് എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ മൂത്ത മകളായി വേഷമിട്ടത് ഗോപികയായിരുന്നു. സാന്ത്വനം എന്ന സീരിയലില്‍ നായികയായി എത്തിയതോടെയാണ് താരം ശ്രദ്ധേയയാവുന്നത്. അഞ്ജലി എന്ന കഥാപാത്രത്തെയാണ് ഗോപിക അവതരിപ്പിക്കുന്നത്. അഭിനയത്തോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോയ ഗോപിക ആയുര്‍വേദ ഡോക്ടര്‍ കൂടിയാണ്.
Recent Comments