മലയാളികള്‍ക്ക് മാളയെന്നാല്‍ അരവിന്ദനാണ്. 500 ല്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ച മാള അരവിന്ദന്, ഹാസ്യത്തോടൊപ്പം വ്യത്യസ്തമായ കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിട്ടുണ്ട്. മലയാളികളെ ചിരിപ്പിച്ചും കരയിപ്പിച്ചും കടന്നുപോയ നടന് മാള അരവിന്ദന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒമ്പതാണ്ട്. സ്വന്തം പേരിനേക്കാള്‍ നാട് തന്നെ പേരായിമാറിയ നടനെ ഓര്‍ക്കാന്‍ ഇന്നും ഒരു സ്മാരകം പോലുമില്ല.
മാളയുടെ ഓര്‍മ്മകളുറങ്ങുന്ന നാട് ഒരു സ്മാരകം നിര്‍മ്മിക്കാന്‍ ഇതുവരെ തയ്യാറായില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ്, വടമയില്‍, അമ്പഴക്കാട് റോഡ് എന്നിവയ്ക്ക് അരവിന്ദന്റെ പേര് നല്‍കണമെന്നാവശ്യപ്പെട്ട് മാള അരവിന്ദന് ഫൗണ്ടേഷന് കത്തുനല്‍കിയിട്ടും ഫലമുണ്ടായില്ല. ഇതിനെ കുറിച്ച് ഫൗണ്ടേഷന് സെക്രട്ടറി ഷാന്റി ജോസഫ് കാന്‍ ചാനലിനോട് പ്രതികരിക്കുന്നു.
എന്താണ് മാളയുടെ സ്മാരകം സ്ഥാപിക്കുന്നതിന് ഇത്രയും തടസ്സം നേരിടുന്നത്?
സ്മാരകത്തിന് സ്ഥലം കണ്ടെത്താന്‍ കഴിയാത്തതാണ് തടസ്സമായി അധികൃതര്‍ പറയുന്നത്. എന്നാല്‍ അധികൃതര്‍ താല്പര്യം കാണിക്കാത്തതാണ് പ്രശ്നം. അതാണ് റോഡിനോ ബസ്റ്റാന്റിനോ പേര് കൊടുക്കാമോ എന്ന് ആവശ്യപ്പെട്ടത്. അനുമതി നല്കിയാല് സ്വന്തം ചെലവില്‍ ബോര്‍ഡ് സ്ഥാപിക്കാം എന്ന് ഫൗണ്ടേഷന് രേഖാമൂലം പഞ്ചായത്തിനെ അറിയിച്ചിട്ടും അക്കാര്യം പരിഗണിച്ചിട്ടില്ല. ഇതെല്ലാം അധികൃതരുടെ താല്പര്യമില്ലായ്മയാണ് ചൂണ്ടി കാട്ടുന്നത്.
അമ്മ പോലുള്ള താരസംഘടനകളെ ആവശ്യം ഉന്നയിച്ച് സമീപിച്ചിട്ടുണ്ടോ? വിഷയത്തില്‍ സിനിമ സമൂഹത്തിന്റെ നിലപാട് എന്താണ്?
നേരിട്ട് അത്തരം സംഘടനകളെ സമീപിച്ചിട്ടില്ല. മാള അരവിന്ദന് അനുസ്മരണത്തിന് പോലും സിനിമ ലോകത്ത് നിന്ന് ആരെയും ലഭ്യമാകാറില്ല. കഴിഞ്ഞ വര്ഷങ്ങളയില് നാദിര്‍ഷയും നടന് ദേവനും സഹകരിച്ചതല്ലാതെ വേറാരും വരാന്‍ കൂട്ടാക്കുന്നില്ല. അമ്മ പോലുള്ള സംഘടനകള്‍ ഇത്തരം അന്തരിച്ച കലാകാരന്മാരുടെ അനുസ്മരണങ്ങള്‍ നടത്താന്‍ മുന്‍കൈ എടുക്കുകയോ ആളുകളോട് പങ്കെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയോ ചെയ്യണം. മരിച്ചാല്‍ കഴിഞ്ഞു എന്ന നിലപാടാണ് പലരും സ്വീകരിക്കുന്നത്.
അവഗണന തുടരുന്ന സാഹചര്യത്തില്‍ സംഘടനയുടെ ഭാഗത്ത് നിന്ന് ഇനി മുന്നോട്ടുള്ള നീക്കങ്ങള്‍ എന്താണ്?
മാള ചേട്ടന്റെ മകന് മുത്തുവിന് വേണമെങ്കില്‍ സ്മാരകത്തിന് സ്ഥലം കൊടുക്കാന്‍ കഴിയും. പക്ഷേ താന്‍ സ്ഥലം കൊടുത്തിട്ടല്ലല്ലോ സ്മാരകം സ്ഥാപിക്കേണ്ടത് എന്ന നിലപാടിലാണ് മുത്തു. അതുകൊണ്ട് ചൂണ്ടി കാണിക്കാന്‍ ഒരു സ്ഥലം ഇല്ല എന്നതാണ് പ്രശ്നം. സ്ഥലം കിട്ടിക്കഴിഞ്ഞാല്‍ ഫണ്ട് അനുവദിക്കാം എന്ന് എംഎല്‍എ സമ്മതം മൂളിയിട്ടുണ്ട്. അതിന് മറ്റുള്ള സ്ഥലങ്ങളും ഞങ്ങള്‍ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്.
മാള എന്ന കലാകാരന്റെ പ്രാധാന്യം അധികാര വൃന്ദങ്ങള്‍ മനസ്സിലാക്കാത്തത് കൊണ്ടാണ് ഇത്തരം ഒരു അവഗണന എന്ന് തോന്നുന്നുണ്ടോ?
മാള എന്ന കലാകാരനെ അവര്‍ക്ക് എല്ലാം വ്യക്തമായിട്ട് അറിയാം. പക്ഷേ അവര്‍ ഇന്നത്തെ കാലഘട്ടവും മാള ജീവിച്ചിരുന്ന കാലഘട്ടവുമായി താരതമ്യപ്പെടുത്തിയാണ് വിലയിരുത്തുന്നത്. അത് അറിവില്ലായ്മ കൊണ്ടാണ്. അദ്ദേഹം മാള എന്ന സ്ഥലത്തിന് വേണ്ടി എന്ത് ചെയ്തു എന്ന് കുറച്ച് പേര് ചോദിച്ചിട്ടുണ്ട്. മാള അരവിന്ദന് എന്ന വ്യക്തിയെ മാറ്റി നിര്‍ത്തി മാള എന്ന കലാകാരന്റെ സംഭാവനകളാണ് വിലയിരുത്തേണ്ടതെന്നാണ് എന്റെ അഭിപ്രായം. മാള എന്ന ഗ്രാമത്തെ ലോകത്തിന് മുമ്പില്‍ വിളിച്ച് അറിയിച്ചതും അദ്ദേഹമാണ്.
തുച്ഛമായ വരുമാനത്തിലാണ് അദ്ദേഹം അഭിനയിച്ചിരുന്നത്. അതുകാരണം ആരെയും അകമഴിഞ്ഞ് സഹായിച്ചിട്ടില്ല. അതുകൊണ്ട് വ്യക്തിപരമായ ഒരു മമത അദ്ദേഹത്തിനോട് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഇല്ല. മാളയോടുള്ള ഈ വ്യക്തിപരമായ നീരസമാണ് താല്പര്യമില്ലായ്മയുടെയും അവഗണനയുടെയും കാരണം എന്ന് തോന്നുന്നു. പഞ്ചായത്ത് അംഗങ്ങള്‍ക്ക് താല്പര്യമുണ്ടെങ്കിലും നേതൃത്വത്തിന് താല്പര്യമില്ലാത്തതാണ് അവഗണനയ്ക്ക് കാരണം.
Recent Comments