‘ശ്രീരാമ ജ്യോതി തെളിയിക്കാത്തവരും ഉച്ചത്തില്‍ ജയ്ശ്രീറാം വിളിക്കാത്തവരും എന്റെ സിനിമ കാണണ്ട’ എന്ന് താന്‍ പറഞ്ഞതായി പ്രചരിക്കുന്ന സ്ക്രീന്‍ ഷോട്ടുകള്‍ക്ക് എതിരെ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. താനിങ്ങനെ പറഞ്ഞിട്ടില്ലെന്നും ജയ് ഗണേശിനെ തകര്‍ക്കാനുള്ള ശ്രമമാണെന്നും പോസ്റ്റില്‍ ഉണ്ണി പറയുന്നു.
ജനുവരി ഒന്നാം തിയതി മുതലാണ് ഇങ്ങനൊരു വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് തുടങ്ങിയത്. ഏറ്റവും പുതിയ ചിത്രം ജയ് ഗണേഷ് ഏപ്രില്‍ 11 ന് റിലീസ് ചെയ്യാനൊരുങ്ങുമ്പോഴാണ് ഇത്തരമൊരു സൈബര്‍ ആക്രമണം ഉണ്ണി മുകുന്ദനെതിരെ നടക്കുന്നത്.
‘റിലീസ് പോലും ആകാത്ത ഒരു സിനിമയെ മോശമായി ചിത്രീകരിക്കാന്‍ എത്രത്തോളം തരംതാഴാന്‍ കഴിയും. ജനുവരി ഒന്ന് മുതല്‍ ആരംഭിച്ച ഈ അധമ പ്രവര്‍ത്തി ഇപ്പോഴും തുടരുകയാണ്. ഞാന്‍ പറയാത്ത കാര്യങ്ങളും, വാക്കുകളും എന്റേതായി പ്രചരിപ്പിച്ച് സിനിമയെ തകര്‍ക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. ഈ ശ്രമം നടത്തുന്നവര്‍ അറിയാനായി പറയുകയാണ്, നിങ്ങളുടെ പ്രവര്‍ത്തി എന്നെയോ, എന്റെ സിനിമയേയോ ഒരു തരത്തിലും തകര്‍ക്കില്ല. എന്നെ അറിയാവുന്നവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കില്ല. ജയ് ഗണേശ് ഏപ്രില്‍ 11ന് തിയേറ്ററിലെത്തും. അപ്പോള്‍, തിയേറ്ററില്‍ കാണാം.’ എന്ന് ഉണ്ണി മുകുന്ദന് ഫേസ്ബുക്കില്‍ കുറിച്ചു.
Recent Comments