മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ഉണ്ണിമുകുന്ദന് ചിത്രമായിരുന്നു മാളികപ്പുറം. മാളികപ്പുറം ടീം മറ്റൊരു ചിത്രത്തിന് വേണ്ടി വീണ്ടും ഒന്നിക്കുകയാണെന്ന വാര്‍ത്ത അണിയറപ്രവര്‍ത്തകര്‍ നേരത്തെ പങ്കുവെച്ചിരുന്നു. സംവിധായകന് വിഷ്ണു ശശിശങ്കറും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും വീണ്ടും കൈകോര്‍ക്കുമ്പോള്‍ മാളികപ്പുറത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ദേവനന്ദയും ശ്രീപഥ് യാനും പുതിയ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തിരക്കഥ പൂര്‍ത്തിയായിട്ടും ചിത്രത്തിലെ നായക കഥാപാത്രം അവതരിപ്പിക്കുന്ന നടന്റെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ കഥ ബാലതാരമായ ദേവനന്ദയോട് പറഞ്ഞെന്നും, കഥാപാത്രത്തിനായി ദേവനന്ദ തയ്യാറെടുപ്പുകള്‍ ആരംഭിച്ചെന്നും ആരാധകരെ അറിയിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ ചിത്രത്തിന്റെ കഥ മൂകാംബിക ദേവീ ക്ഷേത്രത്തില്‍ വച്ചാണ് ദേവനന്ദയോട് പറഞ്ഞത്.
View this post on Instagram
‘പുതിയ സിനിമയുടെ കഥ ദേവുവിന് മൂകാംബികയില്‍ വച്ച് പറഞ്ഞു കൊടുത്തു. ഇനിയുള്ള ദിവസങ്ങള്‍ അവള് കഥാപാത്രത്തിലേക്കുള്ള യാത്രയിലായിരിക്കും.’ എന്നായിരുന്നു അഭിലാഷ് പിള്ള ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 2024 ഓണത്തിനായിരിക്കും ചിത്രം റിലീസിനെത്തുന്നത്.
Recent Comments