ആന്റണി പെപ്പെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊല്ലത്ത് പുരോഗമിക്കുന്നതിനിടെ പ്രശസ്ത കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടി ഇന്ന് സെറ്റില്‍ ജോയിന്‍ ചെയ്തു. നിര്‍മ്മാതാവ് സോഫിയ പോള്‍ അദ്ദേഹത്തെ പുഷ്പഹാരം നല്കി സ്വീകരിച്ചു. ആന്റണി പെപ്പെയ്ക്കൊപ്പം വളരെ ശ്രദ്ധേയമായൊരു വേഷമാണ് രാജ് ബി. ഷെട്ടി ഇതില്‍ അവതരിപ്പിക്കുന്നത്. ആകെ എട്ട് ദിവസത്തെ ഡേറ്റുകളാണ് ഷെട്ടി ഈ ചിത്രത്തിനായി നല്‍കിയിരിക്കുന്നത്. നാല് ദിവസത്തെ വര്‍ക്കിനുശേഷം അദ്ദേഹം മടങ്ങിയെത്തി ബാക്കി പോര്‍ഷനുകള്‍ കൂടി പൂര്‍ത്തിയാക്കും.
രാജ് ബി. ഷെട്ടി അഭിനയിക്കുന്ന മൂന്നാമത്തെ മലയാള ചിത്രമാണിത്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന രുദ്രമാണ് ആദ്യ ചിത്രം. മമ്മൂട്ടിക്കൊപ്പം ടര്‍ബോയിലും പ്രധാന വേഷം ചെയ്യുന്നതും ഷെട്ടിയാണ്. ടര്‍ബോയുടെ സെറ്റില്‍നിന്നാണ് അദ്ദേഹം കൊല്ലത്ത് എത്തിയത്.
കഴിഞ്ഞ ദിവസമാണ് സിനിമയുടെ ചിത്രീകരണത്തിനായി പ്രത്യേകം നിര്‍മ്മിച്ച 100 അടി വലിപ്പമുള്ള ബോട്ടിന്റെ ചിത്രം പുറത്തു വിട്ടത്. അതിന്റെ കൂടുതല്‍ ചിത്രങ്ങളും കാന്‍ ചാനലിന് ലഭിച്ചു. കടലില്‍ വച്ചുള്ള സംഘട്ടന രംഗങ്ങള്‍ പൂര്‍ണ്ണമായും ഈ ബോട്ടിലാണ് ചിത്രീകരിക്കുന്നത്.
Recent Comments