അമേരിക്കയിലും കേരളത്തിലുമായി ചിത്രീകരിച്ച ഒരു സ്മാര്‍ട്ട്ഫോണ്‍ പ്രണയം എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. സ്കൈ ഷെയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ ചാള്‍സ് ജി തോമസ് കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്.
ഒരു സ്മാര്‍ട്ട് ഫോണി ലൂടെയുള്ള പ്രണയം നിരവധി ദുരൂഹതയിലേക്കുള്ള യാത്രയായി തീരുന്നു. രണ്ട് കുടുംബങ്ങളെ സമുന്വയിപ്പിച്ചുകൊണ്ട്, നിരവധി ട്വിസ്റ്റുകളിലൂടെ സഞ്ചരിക്കുന്ന കഥയാണിത്. ഇന്‍വെസ്റ്റിഗേഷന്‍ സസ്പെന്‍സ് ത്രില്ലറാണ് ചിത്രം.
ഹേമന്ത് മേനോന്, പ്രിന്‍സ്, സായികുമാര്‍, പത്മരാജ് രതീഷ്, സന്തോഷ് കീഴാറ്റൂര്‍, ബാജിയോ ജോര്‍ജ്, നയനപ്രസാദ്, അശ്വതി അശോക്, എലിസബത്ത്, സരിത കുക്കു എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അന്‍ഷെല്‍ റോസ്, ഛായാഗ്രഹണം ഷാഹു ഷാ, എഡിറ്റിംഗ് എ ആര് ജിബീഷ്, മ്യൂസിക് ഡയറക്ടര്‍ പ്രശാന്ത് മോഹന്‍ എം പി., കോസ്റ്റ്യൂ ഡിസൈനര്‍ ഗൗരി പാര്‍വതി, പ്രൊഡക്ഷന്‍ കണ്ട്രോളര് സുനില്‍, ആര്‍ട്ട് ഗിരീഷ്, ഗാനരചന ചാള്‍സ് ജി തോമസ്, മേക്കപ്പ് ബിന്ദു ക്ലാപ്പന, അസോസിയറ്റ് ഡയറക്ടര്‍ മനു, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അനീഷ് തിരുവഞ്ചൂര്‍, സ്റ്റില്‍സ് അനിജ ജലന്‍, ഫൈനാന്‍സ് കണ്ട്രോളര് അജിത സി ശേഖര്‍.
അമേരിക്ക, കൊച്ചി, വാഗമണ്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ചിത്രം ഏപ്രില്‍ മാസം തിയേറ്ററിലെത്തുന്നു. പിആര്‍ഒ എംകെ ഷെജിന്‍.
Recent Comments