കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്ന പുതുമയുള്ള കഥയുമായി നവസംവിധാനയകന് മനു പാര്ത്ഥിപന് ഒരുക്കുന്ന തമിഴ് ചലച്ചിത്രം ടൈം അപ്പ് പ്രദര്‍ശനസജ്ജമായി. മനു പാര്ത്ഥിപന് തന്നെ നായകനായി അഭിനയിച്ച് സംവിധാനം ചെയ്യുന്ന ടൈം അപ്പ് ഈ ക്രിസ്ത്മസ് നാളില്‍ തീയേറ്ററിലെത്തുന്നു.
സിനിമയില്‍ കമലിന്റെ കടുത്ത ആരാധകനായിട്ടാണ് മനു അഭിനയിക്കുന്നത്. ഒരു സന്യാസിവര്യന്റെ കോപത്തിന് നായകന് ഇരയാകുകയും തുടര്‍ന്ന് ഒരു മാസത്തിനകം മരിച്ചുപോകുമെന്നും സന്യാസി ശപിക്കുന്നിടത്തുമാണ് കഥയുടെ ആരംഭം. ഈ ശാപത്തില്‍നിന്നും എങ്ങനെ രക്ഷപ്പെടുന്നു എന്നതാണ് രസകരമായി ചിത്രീകരിച്ചിരിക്കുന്നത്.
‘എന്റെ ആദ്യ സംരംഭം പ്രായഭേദമെന്യേ എല്ലാവരെയും സന്തോഷിപ്പിക്കുകയും കുടുംബസമേതം കാണാന്‍ കഴിയുന്നതാകണമെന്ന് നിര്‍ബ്ബന്ധമുണ്ടായിരുന്നു. മൊട്ട രാജേന്ദ്രന് ആദ്യമായി ഡബിള്‍ റോറില്‍ നായകപ്പോലെയും വില്ലനെപോലെയുമുള്ള രണ്ട് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആസ്വദിക്കുന്ന രീതിയില്‍ രാജേന്ദ്രന് തന്റെ കഥാപാത്രത്തെ മികച്ചതാക്കിയിട്ടുണ്ട്.’
ഡിസംബര്‍ 25 ന് ക്രിസ്ത്മസ് റിലീസായി പ്രദര്‍ശിപ്പിക്കുന്ന ടൈം അപ്പിന്റെ നായിക മോണിക്കയാണ്. ദീപന് ചക്രവര്‍ത്തി, എം.ജി. ബാല എന്നിവര്‍ സംഗീതവും കനിരാജ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.
Recent Comments