ഹോളിവുഡിലെ സോണി സ്റ്റുഡിയോസില്‍ ‘ബറോസി’ന്റെ അവസാനഘട്ട മിനുക്കുപണികളിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് വിവരം പങ്കുവെച്ചത്. ചിത്രത്തിന്റെ സംഗീതത്തിന്റെയും ശബ്ദത്തിന്റെയും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്.
മോഹന്‍ലാലിനൊപ്പം മാര്‍ക്ക് കിലിയന്‍, ജോനാഥന് മില്ലര്‍, ഡിസ്നി ഇന്ത്യ മേധാവി കെ മാധവനും ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തില്‍ പുറകിലെ സ്ക്രീനിലായി മൊട്ടയടിച്ച ഗെറ്റപ്പിലുളള മോഹന്‍ലാലിനെയും കാണാം. ഹോളിവുഡിലെ പ്രശസ്തനായ സംഗീതജ്ഞന്മാരായ മാര്‍ക്ക് കിലിയനും ജോനാഥന് മില്ലറും ബറോസില്‍ ജോയിന്‍ ചെയ്തു എന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു.
ഗാര്ഡിയന് ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന കഥയെ ആധാരമാക്കിയാണ് ബറോസ് ഒരുക്കിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയുടെ തിരക്കഥയും ജിജോ പുന്നൂസ് തന്നെയാണ്. കേന്ദ്രകഥാപാത്രമാകുന്നത് മോഹന്‍ലാല്‍ തന്നെയാണെങ്കിലും 45 വര്‍ഷത്തെ സിനിമാജീവിതത്തില്‍ ആദ്യമായി ലാല്‍ സംവിധായകന്റെ മേലങ്കിയണിയുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ സവിശേഷത. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. പ്രമുഖ കലാസംവിധായകന്‍ സന്തോഷ് രാമനാണ് സിനിമയിലെ മറ്റൊരു നിര്‍ണായക ഘടകം.
Recent Comments