വേ ടൂ ഫിലിംസ് എന്റര്ടെയിന്മെന്റ്സിസിന്റെ ബാനറില്‍ ബഷീര്‍ കെ.കെ, ബിസ്മിത്ത് എന്‍.പി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘അനീതി’യുടെ പൂജ എറണാകുളം മെര്‍മെയിഡ് ഹോട്ടലില്‍ നടന്നു. ഒരു ജാതി മനുഷ്യന്, മുറിവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തീര്‍ത്തും യുവതാരങ്ങളെ അണിനിരത്തി കെ. ഷമീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തീര്‍ത്തുമൊരു കോര്‍ട്ട് റൂം ഇമോഷണല്‍ ഡ്രാമയുടെ സ്വഭാവത്തിലുള്ള സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിസ്മിത്ത് നിലമ്പൂര്‍, ജാസ്മിന് ജാസ് എന്നിവര്‍ ചേര്‍ന്നാണ്.
സുബൈര്‍ മണ്ണില്‍, മുസ്താഖ് കൂനത്തില്‍, ഇര്‍ഷാദ് പി.എം, സഗീര്‍ എയ്യാലില്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. നായികയും നായകനും ഉള്‍പ്പടെയുള്ള താരനിര്‍ണ്ണയം പൂര്‍ത്തിയാവുന്ന ചിത്രത്തില്‍ ഷഹീന് സിദ്ദീഖ്, കിച്ചു ടെല്ലസ്, ബിഗ് ബോസ് താരം വിഷ്ണു ജോഷി, തന്‍ഹ ഫാത്തിമ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഏപ്രില്‍ ആദ്യത്തോടെ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന്റെ പ്രാധാന ലൊക്കേഷനുകള്‍ എറണാകുളം, ആലുവ, വയനാട് എന്നിവിടങ്ങളാണ്.
രജീഷ് രാമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എഡിറ്റര്‍: താഹിര്‍ ഹംസ, മ്യൂസിക്: നിധിന് ജോര്‍ജ്, ലിറിക്സ്: റഫീഖ് അഹമ്മദ്, പ്രൊജക്ട് ഡിസൈനര്‍: ലിജു നടേരി, പ്രൊഡക്ഷന്‍ കണ്ട്രോളര്: ബിനു മുരളി, ആര്‍ട്ട്: നിധിന് എടപ്പാള്‍, മേക്കപ്പ്: റോണക്സ് സേവിയര്‍, കോസ്റ്റ്യൂം ഡിസൈനര്‍: സമീറ സനീഷ്, കൊറിയോഗ്രാഫര്‍: റിഷ്ദാന് അബ്ദുള്‍ റഷീദ്, ചീഫ് അസോസിയേറ്റ്: യുസൈസ് എസ്, അസോസിയേറ്റ് ഡയറക്ടര്‍: ഷഫീന് സുല്‍ഫിക്കര്‍, പി.ആര്.ഒ: പി.ശിവപ്രസാദ്, ഡിസൈന്‍സ്: രാഹുല്‍ രാജ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംങ്: ബി.സി ക്രിയേറ്റീവ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Recent Comments