നടന് സുദേവ് നായര്‍ വിവാഹിതനായി. മോഡലായ അമര്‍ദീപ് കൗറാണ് വധു. ദീര്‍ഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ഗുരുവായൂരില്‍ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
വിജയകുമാറിന്റെയും സുഭദയുടെയും മകനായ സുദേവ് നായര്‍ മുംബൈയിലാണ് ജനിച്ചുവളര്‍ന്നത്. പൂനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് അഭിനയത്തില്‍ ബിരുദാനന്തര ബിരുദവും സുദേവ് നേടിയിട്ടുണ്ട്. ബോളിവുഡിലൂടെ അരങ്ങേറ്റം കുറിച്ച സുദേവ് മലയാളത്തിലെ കന്നി ചിത്രമായ മൈ ലൈഫ് പാര്‍ട്ണറിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു.
View this post on Instagram
നടനായും സഹനടനായും പ്രതിനായകനായും സുദേവ് പിന്നീട് വേഷമിട്ടിട്ടുണ്ട് . അനാര്‍ക്കലി, കരിങ്കുന്നം സിക്സേഴ്സ്, എസ്ര, അതിരന്, മാമാങ്കം, ഭീഷ്മ പര്‍വ്വം, പത്തൊന്‍പതാം നൂറ്റാണ്ട് എന്നിവയാണ് സുദേവിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
Recent Comments