കമല്‍ ഹാസന് തിരക്കഥയും നിര്‍മാണവും നിര്‍വഹിച്ച തേവര്മകന് 1992-ലാണ് പുറത്തിറങ്ങിയത്. ഭരതനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ രേവതി അവതരിപ്പിച്ച പഞ്ചവര്‍ണം എന്ന കഥാപാത്രം ആദ്യം ചെയ്യാനിരുന്നത് മീനയായിരുന്നു. കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ആ വേഷം തനിക്ക് നഷ്ടപ്പെട്ടതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി മീന.
‘അവൈ ഷണ്‍മുഖിയും തെന്നാലിയും മാത്രമാണ് കമലഹാസനോടൊപ്പം ചെയ്ത പടങ്ങള്‍. കാതലാ കാതലാ, തേവര് മകന് തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയതാണ്. പക്ഷേ എനിക്ക് ആ സമയത്ത് ഡേറ്റില്ലായിരുന്നു.’ മീന തുടര്‍ന്നു.
‘ഞാന്‍ തേവര് മകന്റെ ഷൂട്ടിങ്ങിന് വരെ പോയതാണ്. ചിത്രത്തില്‍ രേവതി അഭിനയിച്ച വേഷമായിരുന്നു എന്റേത്. പക്ഷേ അന്ന് റഷസ് കണ്ടിട്ട് അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ലുക്കില്‍ തൃപ്തി തോന്നിയില്ല. അത് കാരണം ഷൂട്ടിങ്ങ് ക്യാന്‍സല്‍ ചെയ്ത്, അടുത്ത ഷെഡ്യൂളില്‍ ചെയ്യാം എന്ന് പറഞ്ഞു.’
‘അടുത്ത ഷെഡ്യൂളില്‍ ചെന്നപ്പോള്‍ അന്നെടുത്ത രംഗങ്ങള്‍ വീണ്ടും ചിത്രീകരിച്ചു. പക്ഷേ അപ്പോഴും എന്തോ പ്രശ്നങ്ങള്‍ വന്ന് ഷൂട്ടിങ്ങ് നിന്നു പോയി. എന്താണ് കൃത്യമായ കാരണമെന്നറിയില്ല. പിന്നീട് അടുത്ത ഷെഡ്യൂളില്‍ ഡേറ്റ് ചോദിച്ചപ്പോള്‍ എനിക്ക് ഡേറ്റുമില്ലാതായി പോയി.’
‘അത് വലിയൊരു നഷ്ടം തന്നെയാണ്. എത്ര മനോഹരമായ ചിത്രവും കഥാപാത്രങ്ങളുമാണ്. സിനിമ പിന്നീട് കണ്ടപ്പോഴും എനിക്ക് ചെയ്യാന്‍ പറ്റാത്തതില്‍ വിഷമം തോന്നി. ‘മീന പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം:
Recent Comments