ഹനീഫ് അദേനി സംവിധാനം ചെയ്ത് 2019 ല്‍ പുറത്തിറങ്ങിയ സിനിമയിലെ ഉണ്ണിയുടെ വില്ലന്‍ കഥാപാത്രമാണ് മാര്‍ക്കോ. നിരവധി ആരാധകരെയും ഈ വില്ലന്‍ കഥാപാത്രം ഉണ്ണി മുകുന്ദന് നേടി കൊടുത്തിരുന്നു. ആ മാര്‍ക്കോയെ കേന്ദ്ര കഥാപാത്രമാക്കി ഒരു ഉണ്ണി മുകുന്ദന് ചിത്രം തന്നെ ഒരുങ്ങുകയാണ് അണിയറയില്‍. ഇപ്പോള്‍ കെജിഎഫ് സംഗീത സംവിധായകനായ രവി ബസ്റൂര് ചിത്രത്തിന് സംഗീതം പകരുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.
രവി ബസ്റൂര് തന്നെയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ വഴി ഈ വാര്‍ത്ത പങ്കുവെച്ചത്. ഹനീഫ് അദേനി തന്നെയാണ് മാര്‍ക്കോ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ക്യൂബ്സ് എന്റര്ടെയ്ന്മെന്റ്സും യുഎഫ്എം പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് നിര്‍മ്മാണം. ഷരീഫ് മുഹമ്മദ്, അബ്ദുള്‍ ഗദ്ദാഫ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
Recent Comments