കഴിഞ്ഞ ദിവസം നടന് അജിത്തിനെ ആരോഗ്യ പരിശോധനയ്ക്കായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വാര്‍ത്ത ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു. നിരവധിപേര്‍ പരിഭ്രാന്തരായി ആശുപത്രിക്കുമുന്നില്‍ തടിച്ചുകൂടുകയും ചെയ്തു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്.
Actor #Ajithkumar has returned home from his recent hospital visit.. All is well!
— Ramesh Bala (@rameshlaus) March 9, 2024
അജിത്തിന്റെ പതിവ് ആരോഗ്യ പരിശോധനയായിരുന്നു നടന്നതെന്ന് നടന്റെ മാനേജര്‍ സുരേഷ് ചന്ദ്ര കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹംതന്നെ പങ്കുവെച്ചിരിക്കുകയാണ്. പരിശോധന കഴിഞ്ഞ് അജിത്ത് വീട്ടിലേയ്ക്ക് മടങ്ങിയെന്ന് മാനേജര്‍ പറഞ്ഞു
Thala #Ajithkumar Puts Full Stops To Rumours 🤩
Yesterday he had a minor surgery and today he visited his son’s school and watched him play football ⚽
Need to learn work-life balance from AK 😊#VidaaMuyarchipic.twitter.com/cbzrszkHa7
— Kolly Corner (@kollycorner) March 9, 2024
‘വ്യാഴാഴ്ച പതിവു പരിശോധനകള്‍ക്കായാണ് അജിത്ത് സര് ആശുപത്രിയിലെത്തിയത്. ഞരമ്പിന് ചെറിയൊരു വീക്കമുണ്ടായിരുന്നു. ലളിതമായ മാര്‍ഗ്ഗത്തിലൂടെ ഡോക്ടര്‍മാര്‍ അതില്‍നിന്ന് അദ്ദേഹത്തെ മുക്തനാക്കി. അദ്ദേഹം സുഖമായിരിക്കുന്നു.’ സുരേഷ് ചന്ദ്ര അറിയിച്ചു.
ഇതിനിടെ അജിത്തും ഭാര്യ ശാലിനിയും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെത്തുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അജിത്ത് തലച്ചോറിലെ മുഴ നീക്കം ചെയ്യാനെത്തിയതാണെന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ പരന്നു. ഇതേത്തുടര്‍ന്ന് ട്രേഡ് അനലിസ്റ്റുകളുള്പ്പെടെ ഇത് വ്യാജമെണെന്ന് അറിയിച്ചിരുന്നു.
Recent Comments