തെലുങ്കില്‍ ചെന്ന് പ്രശംസ ഏറ്റുവാങ്ങുകയാണ് സംഗീത് പ്രതാപ് ഇപ്പോള്‍. സംഗീത് പ്രേമലുവില്‍ അവതരിപ്പിച്ച അമല്‍ ഡേവിസ് എന്ന കഥാപാത്രം ചിരിപ്പൂരമാണ് കേരളത്തിലെ തിയറ്ററുകളില്‍ സൃഷ്ടിച്ചത്. ഇപ്പോള്‍ തെലുങ്ക് പ്രേക്ഷകരും സംഗീതിന്റെ അമല്‍ ഡേവിസിനെ ഏറ്റെടുത്തിരിക്കുകയാണ്.
തെലുങ്ക് ഡബ്ബ് വേര്‍ഷന്റെ സക്സസ് മീറ്റില്‍ സംവിധായകന് രാജമൗലി സ്റ്റേജില്‍ 20 മിനിറ്റോളം നിന്ന് പ്രേമലുവിലെ ഓരോ കഥാപാത്രങ്ങളെക്കുറിച്ചും തമാശകളെക്കുറിച്ചും വിശദമായി സംസാരിച്ചു. ‘അമല്‍ എന്ന കഥാപാത്രം അവതരിപ്പിച്ച നടന് ഗംഭീരമായി അഭിനയിച്ചു. കോളേജില്‍ പഠിക്കുമ്പോള്‍ നമുക്കെല്ലാം ഉറപ്പായും അമലിനെ പോലെ ഒരു സുഹൃത്ത് ഉണ്ടാകും’ എന്ന് രാജമൗലി പറഞ്ഞു.
തെലുങ്കില്‍ സംഗീത് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് അമൂല്‍ ബേബി എന്നാണ്. അമൂല്‍ എന്ന ചെല്ല പേര് തനിക്കുണ്ടായിരുന്നെന്നും രാജമൗലി കൂട്ടി ചേര്‍ത്തു. സംഗീതിന്റെ സ്വഭാവികമായ അഭിനയവും കോമഡി ടൈമിങ്ങുമാണ് രാജമൗലിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടമായത്.
നടന് എന്നതിന് പുറമെ അറിയപ്പെടുന്ന ഒരു ചിത്രസംയോജകന്‍ കൂടിയാണ് സംഗീത്. ഉണ്ണീ മുകുന്ദന്റെ ജയ് ഗണേഷ് എന്ന ചിത്രത്തിന്റെ ചിത്രസംയോജനവും സംഗീതാണ് നിര്‍വഹിക്കുന്നത്. ജയ് ഗണേഷ് സംവിധായകന് രഞ്ജിത് ശങ്കറിന്റെ 4 ഇയേഴ്സ് എന്ന ചിത്രത്തിലും സംഗീത് തന്നെയായിരുന്നു ചിത്രസംയോജകന്‍.
Recent Comments