തമിഴ് നടന് വിശാല്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ പോവുകയാണ്. തുപ്പരിവാളന്‍ 2 ആയിരിക്കും വിശാല്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം. ഒരേസമയം തെലുങ്കിലും ഡിക്ടറ്റീവ് 2 എന്ന പേരിലും സിനിമ ചിത്രീകരിക്കും. സോഷ്യല്‍ മീഡിയയിലൂടെ വിശാല്‍ തന്നെയാണ് ഈ വാര്‍ത്ത പങ്കുവെച്ചത്.
ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഷെര്‍ലക് ഹോംസില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 2017 ല്‍ പുറത്തിറങ്ങിയ തുപ്പരിവാളന്‍ ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. തുപ്പരിവാളനില്‍ നിന്ന് വ്യത്യസ്തമായി മിഷ്കിനെ ഒഴിവാക്കിയാണ് ചിത്രം ഒരുക്കുന്നതെന്നതും ശ്രദ്ധയമാണ്.
And my journey begins finally after 25 years. My dream, my aspiration, my first thought of wat I wanna be in life has come true. Yes, I take charge of a new responsibility, the most challenging in my career,that of a debutante director. Here we go finally. Off to London,… pic.twitter.com/aiLVQZ3Bbx
— Vishal (@VishalKOfficial) March 16, 2024
’25 വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ യാത്ര ഇതാ ആരംഭിക്കുകയാണ്. എന്റെ സ്വപ്നം, എന്റെ അഭിലാഷം, ജീവിതത്തില്‍ ഞാന്‍ എന്തായിരിക്കണം എന്നതിനെക്കുറിച്ചുള്ള എന്റെ ആദ്യ ചിന്ത എന്നിവയെല്ലാം യാഥാര്‍ത്ഥ്യമായി. അതെ, ഞാന്‍ ഒരു പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, എന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ, ഒരു നവാഗത സംവിധായകന്റെ ചുമതല. എന്റെ ആദ്യ സംവിധാന അരങ്ങേറ്റം തുപ്പരിവാളന്‍ 2 വിലൂടെയാണ്. വിശദീകരിക്കാന്‍ വാക്കുകളില്ല, പക്ഷേ ഈ അവസരത്തില്‍ ഞാന്‍ എന്റെ അച്ഛന് ജി.കെ. റെഡ്ഡിയും ആക്ഷന്‍ കിംഗ് അര്ജുന് സാറും പറഞ്ഞത്
Recent Comments