രാംചരണും ബുച്ചി ബാബു സനയും ഒന്നിക്കുന്ന ചിത്രം RC16 ന്റെ പൂജ ഇന്ന് ഹൈദരബാദി വെച്ച് നടന്നു. മെഗാസ്റ്റാര്‍ ചിരഞ്ജീവിയായിരുന്നു ക്ലാപ് നിര്‍വഹിച്ചത്. മൈത്രി മൂവി മേക്കേഴ്സ് അവതരിപ്പിക്കുന്ന ചിത്രം വെങ്കട സതീഷ് കിലാരുവാണ് നിര്‍മിക്കുന്നത്. ജാന്‍വി കപൂറാണ് ചിത്രത്തിലെ നായിക.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും സിനിമ ഇന്ഡസ്ട്രിയിലെ വിശിഷ്ട വ്യക്തികളും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ചടങ്ങില്‍ ആദ്യം തന്നെ നിര്‍മാതാവ് അല്ലു അരവിന്ദ് സ്ക്രിപ്പ്റ്റ് കൈമാറി. പിന്നീട് ബോണി കപൂര്‍ ക്യാമറ സ്വിച്ച് ഓണ്‍ ചെയ്തു. സംവിധായകന് ശങ്കറാണ് ചിത്രത്തിന്റെ ആദ്യ ഷോട്ട് സംവിധാനം ചെയ്തത്. ചടങ്ങില്‍ എ ആര് റഹ്മാന്റെ സാന്നാധ്യവും ഉണ്ടായിരുന്നു.
‘എന്റെ മെന്റര്‍ സുകുമാര്‍ സാറിനും മെഗാസ്റ്റാര്‍ ചിരഞ്ജീവി സാറിനും എന്റെ നന്ദി. രംഗസ്ഥലം എന്ന രാം ചരണ്‍ സാറിന്റെ ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു ഞാന്‍. ഇപ്പോള്‍ രാം ചരണ്‍ സാറിനെ സംവിധാനം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു. ഈ അവസരം ഞാന്‍ പൂര്‍ണമായി മുതലാക്കും. എആര്‍ റഹ്മാന് സാറുമായി ഒരുമിച്ച് എന്റെ രണ്ടാമത്തെ ചിത്രത്തില്‍ തന്നെ വര്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ചരണ്‍ സര്, സുകുമാര്‍ സര്, രവി, നവീന്‍, സതീഷ് എന്നിവര്‍ കാരണമാണ് ഇത് സാധിച്ചത്. ചിത്രത്തില്‍ ജാന്‍വി തന്നെ നായികയായി ലഭിച്ചതില്‍ സന്തോഷം.’ എന്ന് ബുച്ചി ബാബു പറഞ്ഞു.
Recent Comments