വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് ചിത്രത്തില്‍ നായകന്മാരായി എത്തുന്നത്.ഏപ്രില്‍ പതിനൊന്നിന് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.
അമ്പരപ്പിക്കുന്ന രണ്ട് ഗെറ്റപ്പിലാണ് ധ്യാന്‍ ട്രെയ്ലറില് പ്രത്യക്ഷപ്പെടുന്നത്. ധ്യാന്‍ എന്ന നടനെ കണ്ടെടുക്കുന്ന ചിത്രമായിരിക്കും ഇതെന്ന സൂചനകളാണ് ട്രെയിലറില്‍ നിന്ന് ലഭിക്കുന്നത്. ധ്യാന്‍ എന്ന അഭിനേതാവിന്റെ ഉള്ളില്‍ ഉറങ്ങി കിടന്നിരുന്ന സിംഹത്തിനെ വിനീത് ശ്രീനിവാസന് പുറത്ത് കൊണ്ടുവരുമോ എന്ന കൗതകവും ചിത്രത്തിന് ഹൈപ്പ് കൂട്ടുന്നു. നാടകവും പാട്യവുമെല്ലാം കടന്ന് വരുന്നത് കാരണം ശ്രീനിവാസന്റെ ആത്മകഥാംശം ധ്യാനിന്റെ കഥാപാത്രത്തിനുണ്ടോ എന്ന ചോദ്യവും ട്രെയിലര്‍ പ്രേക്ഷകന് മുന്നില്‍ തുറന്നിടുന്നു.
സൗഹൃദം- സിനിമ എന്നിവയുടെ അച്ചുതണ്ടിലാണ് ചിത്രത്തിന്റെ കഥാലോകം വികസിക്കുന്നത്. ടീസറില്‍ നിന്ന് വ്യത്യസ്മായി തമാശകള്‍ക്ക് പുറമെ വികാരഭരിതമായ രംഗങ്ങളാണ് ടീസറില്‍ ഉള്ളത്. വിഷു റിലീസായി എത്തുന്ന ചിത്രത്തിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഇപ്പോള്‍ വാനോളമാണ്. വീണ്ടുമൊരു വിനീത് ശ്രീനിവാസന് മാജിക്ക് കാണാന്‍ കാത്തിരിക്കുയാണ് മലയാള സിനിമ സ്നേഹികള്‍.
ഹൃദയത്തിന് ശേഷം മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍മിക്കുന്നത്. നിവിന്‍ പോളി ചിത്രത്തില്‍ അതിഥി കഥാപാത്രമായി എത്തും. പ്രണവിനും കല്യാണിക്കും ധ്യാന്‍ ശ്രീനിവാസനുമൊപ്പം അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീതാ പിള്ള, അര്ജുന് ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്മാന്, നീരജ് മാധവ് എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Recent Comments